രാജ്യാന്തര കുതിരയോട്ട ജേതാക്കളെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദരിച്ചു
റിയാദ് ∙ സൗദി കപ്പ് രാജ്യാന്തര കുതിരയോട്ട ജേതാക്കളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദരിച്ചു. മൊത്തം 37.6 മില്യൻ ഡോളർ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരപ്പന്തയ മത്സരം സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. മദീന ഗവര്‍ണര്‍ സല്‍മാന്‍

റിയാദ് ∙ സൗദി കപ്പ് രാജ്യാന്തര കുതിരയോട്ട ജേതാക്കളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദരിച്ചു. മൊത്തം 37.6 മില്യൻ ഡോളർ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരപ്പന്തയ മത്സരം സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് നടന്നത്.
മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍, ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, നാഷനല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍, സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല എന്നിവര്‍ കിരീടാവകാശിയെ അനുഗമിച്ചു.
കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ മത്സര വിജയികളായ കുതിരകളെ പരേഡ് ഗ്രൗണ്ടിലെത്തിച്ചു. മത്സരം അവസാനിച്ചയുടനെ കിരീടാവകാശി സമ്മാന വിതരണ പോയിന്റിലെത്തി. ഒന്നാം സ്ഥാനം നേടിയ സീനിയര്‍ പെസ്‌കാഡോര്‍ കുതിരയുടെ ഉടമ ശറഫ് അല്‍ഹരീരി, പരിശീലകന്‍ ഹമദ് ആല്‍ റശീദ്, റൈഡര്‍ ജൂനിയര്‍ അല്‍വര്‍ഡോ എന്നിവരെ ആദരിച്ചു.