ദുബായ് ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിന് മികച്ച പ്രതികരണം
ദുബായ് ∙ ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ദുബായ് ഓപ്പൺ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ 23 രാജ്യങ്ങളിൽ നിന്ന് 1,100-ലേറെ സ്ത്രീ – പുരുഷ നീന്തൽ താരങ്ങൾ പങ്കെടുത്തു.

ദുബായ് ∙ ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ദുബായ് ഓപ്പൺ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ 23 രാജ്യങ്ങളിൽ നിന്ന് 1,100-ലേറെ സ്ത്രീ – പുരുഷ നീന്തൽ താരങ്ങൾ പങ്കെടുത്തു. വ്യത്യസ്ത പ്രായത്തിലുള്ള നീന്തൽ താരങ്ങൾ തമ്മിൽ കടുത്തതും ശക്തവുമായ മത്സരങ്ങൾക്കാണ് ത്രിദിന ചാംപ്യൻഷിപ്പ് സാക്ഷ്യം വഹിച്ചത്. 50മീ, 100മീ , 200മീ ബ്രെസ്റ്റ്‌സ്ട്രോക്ക്, ബാക്ക്‌സ്ട്രോക്ക്, ഫ്രീസ്റ്റൈൽ നീന്തൽ, മറ്റ് വിഭാഗം നീന്തൽ എന്നിവയിൽ മത്സരങ്ങളുണ്ടായിരുന്നു. 400മീ, 800മീ, 1500മീ ഫ്രീസ്റ്റൈൽ നീന്തലിന് പുറമേ 200മീ, 400മീ സിംഗിൾസ് നീന്തൽ എന്നിവയും സംഘടിപ്പിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 77 ടീമുകളെയും അക്കാദമികളെയും പ്രതിനിധീകരിച്ചു താരങ്ങൾ പങ്കെടുത്തു. അസർബൈജാൻ, കോംഗോ, ഈജിപ്ത്, ഇറാൻ, ജോർദാൻ, കൊറിയ, കുവൈത്ത്, ലെബനൻ, മൗറീഷ്യസ്, നെയ്‌റോബി, നെതർലാൻഡ്‌സ്, ഒമാൻ, ഖത്തർ, റൊമാനിയ, റഷ്യ, റുവാണ്ട, സൗദി അറേബ്യ, സെർബിയ, ടാൻസാനിയ, യുഗാണ്ട, യുകെ, അമേരിക്ക കൂടാതെ യുഎഇയുമാണ് പ്രധാന രാജ്യങ്ങൾ. മികച്ച ക്ലബ്, വനിതാ താരം, പുരുഷ താരം എന്നിവർക്ക് കപ്പും സമ്മാനങ്ങളും നൽകി. യുവജന മത്സരത്തിലെ പ്രമുഖ വിഭാഗങ്ങളായ മികച്ച ക്ലബ്, വളർന്നുവരുന്ന വനിതാതാരം, പുരുഷ താരം എന്നിവർക്കും കപ്പും സമ്മാനവും നൽകി.