അബുദാബി ∙ ഇന്റർനെറ്റ് ബ്രൗസിങിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ നിർദേശിച്ചു. വിലപ്പെട്ട വിവരങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കാൻ ഇത് അനിവാര്യമാണ്. പഴയ വേർഷനിലെ സുരക്ഷാ വീഴ്ചയിലൂടെ തട്ടിപ്പുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്റർനെറ്റ് ബ്രൗസിങിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ നിർദേശിച്ചു. വിലപ്പെട്ട വിവരങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കാൻ ഇത് അനിവാര്യമാണ്. പഴയ വേർഷനിലെ സുരക്ഷാ വീഴ്ചയിലൂടെ തട്ടിപ്പുകാർ കംപ്യൂട്ടറിലേക്കു നുഴഞ്ഞുകയറാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. 

ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. കാലോചിതമായ ഭീഷണികളെ നേരിടാൻ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ വേർഷനെന്നും ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം അതു ചെയ്യണമെന്നും ഓർമിപ്പിച്ചു. ഏറ്റവും പുതിയ പതിപ്പിൽ 12 സുരക്ഷാ പരിഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ദിവസേന ഉപയോഗ ശേഷം കംപ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ സ്വമേധയാ അപ്ഡേറ്റ് നടക്കും. കുറേ നാളുകൾക്കു ശേഷമാണ് കംപ്യൂട്ടർ ഓഫ് ചെയ്യുന്നതെങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം മനസ്സിലാക്കി വേണ്ടതു ചെയ്യണമെന്നാണ് നിർദേശം.

ഗൂഗിൾ ക്രോം തുറന്ന് മുകളിൽ വലതു വശത്ത് മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാം. അപ്ഡേറ്റ് ബട്ടൺ ഇല്ലെങ്കിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷനായിരിക്കണം. കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് വീണ്ടും തുറന്ന് അപ്ഡേറ്റ് പൂർണമായെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും കൗൺസിൽ ഓർമിപ്പിച്ചു.

English Summary:

UAE Cyber Security Council recommends updating Google Chrome