സൊഹാറിൽ കണ്ണൂർ സ്വദേശി മരിച്ചു; വിട പറഞ്ഞത് 35 വർഷമായി ബിസിനസ് രംഗത്തുള്ള 'അലുമിനിയം ഉണ്ണിയേട്ടൻ', വേദനയോടെ പ്രവാസികൾ
സൊഹാർ ∙ സൊഹാറിൽ മുപ്പത്തി അഞ്ചു വർഷമായി ബിസിനസ് രംഗത്തുള്ള 'അലുമിനിയം ഉണ്ണിയേട്ടൻ' എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനത്തിൽ പ്രകാശ് മുകുന്ദൻ (60) ഹൃദയാഘാതം മൂലം മരിച്ചു. സൊഹാർ മേഖലയിൽ കലാ- നാടക സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു പ്രകാശ്. വലിയ സൗഹൃദ

സൊഹാർ ∙ സൊഹാറിൽ മുപ്പത്തി അഞ്ചു വർഷമായി ബിസിനസ് രംഗത്തുള്ള 'അലുമിനിയം ഉണ്ണിയേട്ടൻ' എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനത്തിൽ പ്രകാശ് മുകുന്ദൻ (60) ഹൃദയാഘാതം മൂലം മരിച്ചു. സൊഹാർ മേഖലയിൽ കലാ- നാടക സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു പ്രകാശ്. വലിയ സൗഹൃദ വലയം കാത്ത് സൂക്ഷിക്കുന്ന പ്രകാശിന്റെ വിയോഗം വലിയ വേദനയാണ് സോഹാറിലെ പ്രവാസികളിൽ സൃഷ്ടിച്ചത്.
പിതാവ്: മുകുന്ദൻ, മാതാവ്: ലക്ഷ്മി, ഭാര്യ: ശർമ്മിള (സ്കൂൾ അധ്യാപിക, ഒമാൻ), മക്കൾ: ഹർഷ (ഡോക്ടർ, അമൃത ഹോസ്പിറ്റൽ), അക്ഷയ് (മെഡിക്കൽ വിദ്യാർഥി, ഉസ്ബക്കിസ്ഥാൻ). കണ്ണൂർ ചാലയിലാണ് തറവാട്. പിന്നീട് താമസം മാവിലായിലേക്ക് മാറുകയായിരുന്നു.
സോഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കരുണ സൊഹാർ, ആക്റ്റേഴ്സ് ലാബ് തുടങ്ങിയ കലാ സാംസ്‌കാരിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു പ്രകാശ്.