ഷാർജ ∙ ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്റെ (ഷാർജ പൈതൃകദിനം) 21-ാമത് എഡിഷനിലേക്ക് സന്ദർശക പ്രവാഹം. മലയാളികളടക്കം ഇന്ത്യൻ കുടുംബങ്ങളും നവ്യാനുഭൂതി പകര്‍ന്ന് എമിറേറ്റിന്റെ ചരിത്രവും അറബ് ജീവിത രീതികളും പാരമ്പര്യവും വെളിപ്പെടുത്തുന്ന പരിപാടി മനസിലാക്കാനും ആസ്വദിക്കാനുമെത്തുന്നു. 13 അറബ്, വിദേശ രാജ്യങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്റെ (ഷാർജ പൈതൃകദിനം) 21-ാമത് എഡിഷനിലേക്ക് സന്ദർശക പ്രവാഹം. മലയാളികളടക്കം ഇന്ത്യൻ കുടുംബങ്ങള്‍  എമിറേറ്റിന്റെ ചരിത്രവും അറബ് ജീവിത രീതികളും പാരമ്പര്യവും വെളിപ്പെടുത്തുന്ന പരിപാടി മനസിലാക്കാനും ആസ്വദിക്കാനുമെത്തുന്നു. 13 അറബ്, വിദേശ രാജ്യങ്ങളുടെയും 25 സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് "കണക്ട്" എന്ന പ്രമേയത്തിൽ ഷാർജയുടെ ചരിത്രഹൃദയമായ റോളയിലെ ഹെറിറ്റേജ് സ്ക്വയർ ഏരിയയിലാണ് പ്രധാനമായും ആഘോഷം  നടക്കുന്നത്.

ഷാർജ പൈതൃകദിനാഘോഷത്തിൽ നിന്ന്. ചിത്രം: സിറാജ് വി.പി.കീഴ്മാടം

ഷാർജ ഹെറിറ്റേജ് ഡേയ്‌സ് സന്ദർശകർക്ക് പൈതൃകം, കല, വിനോദ, ബോധവൽക്കരണ ശിൽപശാലകളും ഗെയിമുകളും ഉൾപ്പെടെയുള്ള പൈതൃക പരിപാടികളുടെ ഒരു നിര വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജനപ്രിയ ഗെയിമുകൾ, കൊത്തുപണികൾ, കരകൗശല വസ്തുക്കളുടെ നിർമാണം, സംഗീതം, പൈതൃക പ്രകടനങ്ങൾ എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം.

ഷാർജ പൈതൃകദിനാഘോഷത്തിൽ നിന്ന്. ചിത്രം: സിറാജ് വി.പി.കീഴ്മാടം
ADVERTISEMENT

ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ. പൈതൃക ദിന ചടങ്ങുകളോടെ ആരംഭിച്ച എമിറാത്തി പരമ്പരാഗത കലാപരിപാടികൾ അദ്ദേഹം വീക്ഷിച്ചു. ഈ വർഷത്തെ അതിഥിയായ റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയയെ പ്രതിനിധീകരിച്ച് നാഷനൽ ഫോക്‌ലോർ ട്രൂപ്പ് അവതരിപ്പിച്ച വൈവിധ്യമാർന്ന ഷോയും അരങ്ങേറി.

ഷാർജ പൈതൃകദിനാഘോഷത്തിൽ നിന്ന്. ചിത്രം: സിറാജ് വി.പി.കീഴ്മാടം

പരമ്പരാഗത കച്ചവട സ്ഥാപനങ്ങളും കൗരകൗശല – ഭക്ഷണ പാചക സ്റ്റാളുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ദക്ഷിണ കൊറിയൻ റിപ്പബ്ലിക്കിൻ്റെ ജെജു പ്രവിശ്യയുടെ പ്രദർശനം രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ വൈവിധ്യത്തെയും സമ്പന്നതയെയും  ഉൾക്കൊള്ളുന്നു.

ഷാർജ പൈതൃകദിനാഘോഷത്തിൽ നിന്ന്. ചിത്രം: സിറാജ് വി.പി.കീഴ്മാടം
ADVERTISEMENT

ഗോത്രവർഗമായ ബദുക്കളുടെ കാർഷിക രീതികളും ജീവിത പരിതസ്ഥിതികളുമെല്ലാം ഇവിടെ ദൃശ്യമാണ്. പ്രാദേശിക മൂല്യങ്ങൾ, ആചാരങ്ങൾ, എന്നിവ സംരക്ഷിക്കുന്നതിലുള്ള അവരുടെ താൽപര്യം ഇതിലൂടെ പ്രകടമാണ്. മൊറോക്കോ, ഈജിപ്ത്, പലസ്തീൻ, യെമൻ, ഇറാഖ്, സിറിയ, കുവൈത്ത്, യുഎസ്എ, മോണ്ടിനെഗ്രോ, തുർക്കി, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക പരിപാടികളും ഇവിടെ കാണാം.

ഷാർജ പൈതൃകദിനാഘോഷത്തിൽ നിന്ന്. ചിത്രം: സിറാജ് വി.പി.കീഴ്മാടം
ഷാർജ പൈതൃകദിനാഘോഷത്തിൽ നിന്ന്. ചിത്രം: സിറാജ് വി.പി.കീഴ്മാടം

പൈതൃകദിനാഘോഷം എവിടെയെല്ലാം?
പൈതൃകകേന്ദ്രമായ റോള കൂടാതെ, എമിറേറ്റിലെ അൽ ഹംരിയ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ അരങ്ങേറുന്നു. മാർച്ച് 3 വരെ ന‌ടക്കുന്ന പരിപാടിയിലേയ്ക്ക് പ്രവേശനം സൗജന്യമാണ്.

English Summary:

Sharjah Heritage Day celebrations