പ്രവാചക പള്ളിയിൽ തിരക്ക്; സന്ദർശകർ 60 ലക്ഷം കടന്നു
മദീന ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ മദീനയിലെ പ്രവാചക പള്ളിയിലേക്കു ഭക്തജനപ്രവാഹം. ഒരാഴ്‌ചയ്‌ക്കിടെ 60 ലക്ഷത്തിലേറെ പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. ഇതിൽ 16,506 ഭിന്നശേഷിക്കാരും ഉൾപ്പെടും. ഇവർക്ക് വീൽചെയർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രവാചകന്റെ കബറിടം സന്ദർശിച്ചത് ആറര

മദീന ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ മദീനയിലെ പ്രവാചക പള്ളിയിലേക്കു ഭക്തജനപ്രവാഹം. ഒരാഴ്‌ചയ്‌ക്കിടെ 60 ലക്ഷത്തിലേറെ പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. ഇതിൽ 16,506 ഭിന്നശേഷിക്കാരും ഉൾപ്പെടും. ഇവർക്ക് വീൽചെയർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രവാചകന്റെ കബറിടം സന്ദർശിച്ചത് ആറര ലക്ഷത്തോളം പേർ. കൂടാതെ 2.98 ലക്ഷം വിശ്വാസികൾ റൗദാശരീഫിൽ (പ്രവാചകന്റെ ഖബറിടം സ്ഥിതിചെയ്യുന്ന സ്ഥലം) പ്രാർഥന നടത്തുകയും ചെയ്തു. തിരക്ക് വർധിച്ചതോടെ നിയന്ത്രിക്കാനായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർഥനാ സമയങ്ങൾ നിശ്ചയിച്ചു.