ദുബായ് ∙ കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര സ്നേഹത്തിന്‍റെയും ചരിത്രപരമായ ബന്ധത്തിന്‍റെയും ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു വരവേൽപ്പ്.

പ്രത്യേക ദേശീയദിന എൻട്രി സ്റ്റാംപ് ഉപയോഗിച്ച് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പാസ്‌പോർട്ടുകൾ സ്റ്റാംപ് ചെയ്യുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ നീല വെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും യാത്രക്കാരായ കുട്ടികളെ സ്വാഗതം ചെയ്യാൻ സലാം, സലാമ തുടങ്ങിയ പ്രശസ്ത കഥാപാത്രങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ഊഷ്മളമായ സ്വാഗതം യുഎഇയുടെ കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും നൽകുന്ന ബഹുമാനവും അംഗീകാരവും പ്രകടിപ്പിക്കുന്നുവെന്ന് ജിഡിആർഎഫ്എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ വർഷങ്ങളിൽ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അവരുടെ ദേശീയ ദിനങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ വരുന്നതിനായി ജിഡിആർഎഫ്എ ഒരു സ്വാഗത പരിപാടി ആരംഭിച്ചിരുന്നു. സഹോദര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും യുഎഇ സന്ദർശകർക്ക് ഊഷ്മളമായ സ്വാഗതം നൽകാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് അൽ മർറി അറിയിച്ചു.

English Summary:

Warm Welcome was Given to Kuwait Passengers Arriving at Dubai International Airport for Kuwait National Day

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT