അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്, സ്ക്രീനിങ് സാങ്കേതികവിദ്യയുമുള്ള വിമാനത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം. എയർപോർട്ടിലെ പുതിയ ടെർമിനലിൽ 24x7 ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക് ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.

∙ വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാതെ ആരോഗ്യ പരിരക്ഷ
വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാതെ തന്നെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറയ്ക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്കു മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർപോർട്ടിന് അടുത്തുള്ള  ബിഎംസിയിലേക്ക് മാറ്റും.

ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി എയർപോർട്ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി എന്നിവർ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചപ്പോൾ
ADVERTISEMENT

സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബുർജീൽ ഹോൾഡിങ് സുമായും ബിഎംസിയുമായും പങ്കാളികളാകുന്നതിൽ ഏറെ  സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. വിമാനത്താളവത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി. ഇരുവരുമാണ് സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ബുർജീൽ ഹോൾഡിങ്സ് സിഇഒജോൺ സുനിൽ, ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ്, ബുർജീൽ ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് അംഗം ഒമ്രാൻ അൽ ഖൂരി, ബുർജീൽ ഹോൾഡിങ്സ് ചീഫ് കോർപ്പറേറ്റ് ഓഫിസർ ഹമദ് അൽ ഹൊസാനി, ബിഎംസി ഡപ്യൂട്ടി സിഇഒ ആയിഷ അൽ മഹ്‌രി എന്നിവർ പങ്കെടുത്തു. സഹകരണത്തിന്റെ ഭാഗമായി അബുദാബി എയർപോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ബുർജീലിന്റെ യുഎഇയിലെആശുപത്രികളിൽ മികച്ച ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമാക്കാനും ധാരണയായി.

English Summary:

Abu Dhabi Airports and Burjeel Holdings Announce Partnership to Enhance Airport Healthcare Services