ദുബായ് ∙ ബിസിനസിന്റെ പുതിയ ഉയരങ്ങളിലേക്കു കടക്കുമ്പോഴും പ്രകൃതിയുടെ മടിത്തട്ടിൽ സാധാരണക്കാരനായി ജീവിക്കുന്ന ഒരു മലയാളിയെ പരിചയപ്പെടാം. കണ്ണൂർ കീച്ചേരി സ്വദേശി ബെൻസർ ഷരീഫാണ് അംബരചുംബികളിലെ ആഢംബര ജീവിതം ഉപേക്ഷിച്ച് അബുദാബി അൽനഹ്ദയിലെ ഫാമിൽ കുടുംബസമേതം കഴിയുന്നത്. 5 ഏക്കർ വിസ്തൃതിയുള്ള ഈ ഫാമിൽ ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബിസിനസിന്റെ പുതിയ ഉയരങ്ങളിലേക്കു കടക്കുമ്പോഴും പ്രകൃതിയുടെ മടിത്തട്ടിൽ സാധാരണക്കാരനായി ജീവിക്കുന്ന ഒരു മലയാളിയെ പരിചയപ്പെടാം. കണ്ണൂർ കീച്ചേരി സ്വദേശി ബെൻസർ ഷരീഫാണ് അംബരചുംബികളിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് അബുദാബി അൽനഹ്ദയിലെ ഫാമിൽ കുടുംബസമേതം കഴിയുന്നത്. 5 ഏക്കർ വിസ്തൃതിയുള്ള ഈ ഫാമിൽ ഇവർ മാത്രമല്ല കൂട്ടിന് ഒത്തിരി പക്ഷികളും മൃഗങ്ങളും പിന്നെ പഴം, പച്ചക്കറി കൃഷികളുമുണ്ട്.

ചുവപ്പും മഞ്ഞയും നിറത്തിലുള്ള പുഷ്പങ്ങൾ മിഴി വിടർത്തിനിൽക്കുന്ന അഗസ്ത്യചീരയും മുരിങ്ങയുമാണ് ഫാമിലെത്തുന്ന സന്ദർശകരെ വരവേൽക്കുക. ഈന്തപ്പനയുടെ നാട്ടിൽ കേരളക്കരയിലേതുപോലെ ഹരിതവിപ്ലവം തീർത്ത ഫാമിലൂടെ നടന്നുപോകുമ്പോൾ ഗ്രാമത്തിലെ തോട്ടത്തിലെത്തിയ പ്രതീതി. വലതുഭാഗം നിറയെ ചെടികളും ഫല വൃക്ഷങ്ങളും. വിടർന്നു നിൽക്കുന്ന ബഹുവർണ പൂക്കൾ, കിളികളുടെ കളകളശബ്ദം, പൂത്തുലഞ്ഞ വിവിധയിനം പച്ചക്കറി ചെടികളിൽ ഫലസമൃദ്ധി. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ.

അബുദാബി അൽനഹ്ദയിലെ ബെൻസർ ഫാമിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തി.
ADVERTISEMENT

പ്രവേശന കവാടത്തിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ കുട്ടിപ്പട്ടാളങ്ങൾക്കുള്ള കളിക്കളം. കളിച്ചു ക്ഷീണിച്ചാൽ തൊട്ടടുത്തുള്ള അലങ്കാര പക്ഷികളോട് കിന്നാരം പറയാം. വിവിധ രാജ്യങ്ങളിൽനിന്നുള്ള പക്ഷികൾ ഇവിടെയുണ്ട്. ഫാമിനു മധ്യത്തിലുള്ള ചെറിയൊരു വില്ലയുടെ മുൻവശത്തുനിന്നാൽ തന്നെ ചുറ്റുമുള്ള ഹരിതാഭ കൺകുളിർക്കെ കാണാം.  തക്കാളി, പച്ചമുളക്, ചീര, പാവയ്ക്ക, പടവലം, പയർ, ബീൻസ്, അമര, വെണ്ട, വഴുതന, ചുരയ്ക്ക, കോവയ്ക്ക, മുരിങ്ങ, അഗസ്ത്യചീര, പാലക്ക്, ചോളം തുടങ്ങി സീസൺ അനുസരിച്ച് വ്യത്യസ്ത പച്ചക്കറികൾ വിളയിച്ചെടുക്കുന്നു. മറ്റൊരു ഭാഗത്ത് ആട്, പശു, മാൻ, മുയൽ, കോഴി, താറാവ്, ടർക്കി, ഗിനിക്കോഴി, ഒട്ടകപ്പക്ഷി, മയിൽ എന്നിവയെയും വളർത്തുന്നുണ്ട്.

∙ കൊക്കര കോ കോ...
നാട്ടിലേതു പോലെ പുലർകാലത്തെ വിളിച്ചുണർത്തുന്ന കോഴി കൂവൽ കേട്ടുണരാം. മയിൽ, കുയിൽ, അരയന്നം, ടർക്കി, ആട്, പശു, മാൻ, മുയൽ, താറാവ്, ടർക്കി, ഗിനിക്കോഴി, ഒട്ടകപ്പക്ഷി, തുടങ്ങിയ   പക്ഷികളുടെയും മൃഗങ്ങളുടെയും  കളകള ശബ്ദം ഓരോ ദിവസത്തെയും സുപ്രഭാതത്തിനു മിഴിവേകുന്നു. സൂര്യൻ വെള്ളിവെളിച്ചം കാട്ടി ഉയർന്നു തുടങ്ങുന്നതോടെ ഫാമിലേക്ക് ഇറങ്ങുന്ന കുടുംബാംഗങ്ങൾ ആട്, പശു, പോത്ത്, മാൻ, മുയൽ, വളർത്തു പക്ഷികൾ എന്നിവയോടു കുശലം പറഞ്ഞും അവയെ താലോലിച്ചും കൃഷിത്തോട്ടത്തിലെ ചെടികളെ തലോടിയും പൂക്കൾ വിരിഞ്ഞതും ഫലമുണ്ടായതുമെല്ലാം കണ്ട് ആസ്വദിക്കുന്നു.

ബെൻസർ ഷരീഫിന്റെ അബുദാബി ഫാമിൽ നിന്നുള്ള കാഴ്ചകൾ. ചിത്രം: എ. എം. അബൂബക്കർ

പച്ചക്കറി കൃഷിയോടെയായിരുന്നു തുടക്കം. പിന്നീടാണ് വളർത്തു മൃഗങ്ങളെ കൊണ്ടുവന്നത്.  ചാണകവും ആട്ടിൻകാഷ്ടവുമാണ് ചെടികൾക്ക്  വളമായി നൽകുന്നതും. കൂടാതെ കോഴിക്കാഷ്ടം ഉൾപ്പെടെയുള്ളവ നേർപ്പിച്ച് വളമായി ഉപയോഗിക്കുന്നതിനാൽ വിളവ് 100 മേനി.

∙ മരുഭൂമിക്ക് 'മഞ്ഞപ്പട്ട്'
തത്ത ഉൾപ്പെടെ വളർത്തു പക്ഷികൾക്ക് തീറ്റയായി കൊടുക്കുന്ന സൂര്യകാന്തി വിത്തുകൾ പരീക്ഷണാർഥം പാകിയപ്പോൾ കിട്ടിയ നവോന്മേഷമാണ് അവ വ്യാപകമാക്കാൻ പ്രേരണയായത്. തുടർന്ന് ഒരു ഏക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തു. പുതുവർഷത്തിൽ മരുഭൂമിക്ക് സൂര്യശോഭ സമ്മാനിച്ച് മുഴുവൻ സൂര്യകാന്തികളും പൂത്തുലഞ്ഞതു കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒട്ടേറെ പേർ എത്തിയിരുന്നു. മഞ്ഞപ്പട്ടണിഞ്ഞുനിൽക്കുന്ന സൂര്യകാന്തി പാടത്തിന്റെ ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമായി ബെൻസർ ഫാം. ഏതു കാലാവസ്ഥയിലും സൂര്യകാന്തി വളരുമെന്നതിനാൽ 365 ദിവസവും സൂര്യകാന്തി ഉൽപാദിപ്പിച്ച് ഹണി ടൂറിസത്തിലേക്കും ഫാം ടൂറിസത്തിലേക്കും കൂടി കടക്കാനാണ് പദ്ധതി.

ADVERTISEMENT

∙ പരിസ്ഥിതി സൗഹൃദ ഫാം
തേനീച്ച വളർത്തലിലൂടെ ശുദ്ധമായ തേനും വിപണിയിൽ എത്തിക്കാന്‍ പദ്ധതിയുണ്ട്. ഫാമിലെത്തുന്നവർക്ക് ജൈവ പച്ചക്കറി, മുട്ട, എന്നിവയ്ക്കു പുറമെ തേനും വിശ്വസിച്ചു വാങ്ങാം. പുനരുപയോഗത്തിലൂടെ കണ്ടെത്തിയതാണ് ഫാമിൽ ഉപയോഗിച്ച ഭൂരിഭാഗം വസ്തുക്കളും. പാഴ് ചെടികൾ സംസ്കരിച്ച് പക്ഷികൾക്ക് തീറ്റയായും കൃഷിക്ക് വളമായും മാറ്റുന്നതിനാൽ പരിസ്ഥിതി സൗഹൃദ ഫാം കൂടിയാണിത്.

28 വർഷമായി യുഎഇയിലുള്ള ഷരീഫ് ടൂറിസം, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ്, വേസ്റ്റ് മാനേജ്മെന്റ്, ഭക്ഷ്യോൽപന്ന ഫാക്ടറി തുടങ്ങിയ ബിസിനസ് ചെയ്തുവരുന്നു. കൃഷിയോടും പ്രകൃതിയോടുമുള്ള താൽപര്യമാണ് ഫാമിലേക്കു തിരിഞ്ഞത്. അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇവിടെയുള്ളതിനാൽ വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും പരിപാടികളും നടന്നുവരുന്നു.   പേരെടുത്തു വിളിച്ചാൽ അടുത്തെത്തുന്ന വളർത്തു മൃഗങ്ങളുമുണ്ടിവിടെ. ആദ്യം ഫാമിലെത്തിയ സാറ എന്ന ആടു മുതൽ ഏറ്റവും ഒടുവിൽ എത്തിയ മാനിനു വരെ പേരിടുന്ന ജോലി ഇളയ മകൾ നൈറ ഏറ്റെടുത്തു.  മാനും ഒട്ടകപ്പക്ഷിയും മയിലും പശുവുമെല്ലാം വിളിപ്പുറത്തെത്തും.

മൂത്ത മകൾ നദ ഷരീഫ് വിവാഹിതയായി ഭർത്താവിനൊപ്പമാണ് താമസം. രണ്ടാമത്തെ മകൾ നഷ്‍വയും ഇളയ മകൾ നൈറയും വിദ്യാർഥികളാണ്. കൃഷിത്തോട്ടത്തിലെ വിശേഷങ്ങൾ കൂട്ടുകാരികളുമായി പങ്കുവയ്ക്കുന്ന ഇവർ സ്കൂൾ വിദ്യാർഥികൾക്കിടയിൽ താരമാണ്. ഫാം ബിസിനസിനെക്കുറിച്ചുള്ള ദൃശ്യങ്ങൾ കണ്ടിരിക്കാൻ രസമാണ്, പക്ഷേ ഒട്ടേറെ അധ്വാനവും ചെലവുമുണ്ടെന്ന് ഷെരീഫ് പറയുന്നു. നമ്മുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന ജീവനക്കാരാണ് ഏതൊരു ബിസിനസിന്റെയും നെടുംതൂൺ. മലയാളികളും മറുനാട്ടുകാരുമായി ആറു പേരാണ് ഈ ഫാമിൽ ജോലിചെയ്യുന്നത്. മികച്ച ജീവനക്കാരെ കിട്ടിയതിലെ സന്തോഷവും ഷെരീഫ് പങ്കുവച്ചു.

English Summary:

Vegetables, Fruits, Birds and Animals: Meet Kannur Native Benser Shareef who has 5.30 Acres Farm in Abu Dhabi