റിയാദ് ∙ സൗദി കെഎംസിസി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കും മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ട് നുംറിയാദ് വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി.

റിയാദ് ∙ സൗദി കെഎംസിസി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കും മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ട് നുംറിയാദ് വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി കെഎംസിസി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കും മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ട് നുംറിയാദ് വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി കെഎംസിസി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കും മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ട് നുംറിയാദ് വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി.  ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ 'ഇൻസൈറ്റ് 2024' എന്ന പരിപാടി വേങ്ങര നിയോജക മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ നട്ടെല്ലായ കർഷകരുടെ സമരം കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചതാണെന്നും ഗത്യന്തരമില്ലാതെയാണ് കർഷകർ നിർണ്ണായകമായ സമരത്തിന്ന് സജ്ജമായതെന്നും കർഷക പ്രക്ഷോഭം ഇന്ത്യയുടെ രാഷ്ട്രീയ ഗതിവികതി മാറ്റികുറിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ അടിസ്ഥാന വിഭാഗമായ കർഷകരെ തികച്ചും നിരുത്തരവാദിത്ത്തോടെയാണ് മോദി ഗവൺമെന്‍റ് കാണുന്നത്, ശത്രു രാജ്യത്തെ പൗരന്മാരോടെന്ന പോലെയാണ് മോദിയും അമിത്ഷായും കർഷകരെ കൈകാര്യം  ചെയ്യുന്നത്, രാജ്യ തലസ്ഥാനത്ത് യുദ്ധസമാനമായ ഒരുക്കങ്ങളാണ് കേന്ദ്രസർക്കാർ സൈന്യത്തെ ഉപയോഗിച്ച് കൊണ്ട് ഈ പ്രക്ഷോഭത്തെ നേരിടാൻ നടത്തുന്നതെന്നും അലി അക്ബർ അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്‍റ് നജ്മുദ്ധീൻ അരീക്കൻ അധ്യക്ഷനായിരുന്നു. മുഹമ്മദ് വേങ്ങര, ഷൗക്കത്ത് കടമ്പോട്ട് എന്നിവർക്കുള്ള നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ  സ്നേഹാദരം പി.കെ അലി അക്ബർ കൈമാറി. സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഉസ്മാനലി പാലത്തിങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ജില്ല ട്രഷറർ മുനീർ വാഴക്കാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ്ങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്  ജില്ലാ ഭാരവാഹികളായ മൊയ്‌ദീൻ കുട്ടി കോട്ടക്കൽ , ഇസ്മായിൽ ഓവുങ്ങൽ, അർഷദ് ബഹസ്സൻ തങ്ങൾ, റഫീഖ് ചെറുമുക്ക്, സലാം പയ്യനാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ADVERTISEMENT

നിയോജക മണ്ഡലം കമ്മിറ്റി കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന 'ദിശ 2024' ക്യാംപെയ്ൻ ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കുകയുണ്ടായി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിയോജക മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ലോഗോ പ്രകാശനം ചെയ്തു. ക്യാംപെയ്ന്‍റെ ഭാഗമായി  'പ്രവാസത്തിന്‍റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക' എന്ന ശീർഷകത്തിൽ വേങ്ങര നിയോജക മണ്ഡലത്തിന്‍റെ പരിധിയിൽ പെട്ട ആറ് പഞ്ചായത്ത് കമ്മിറ്റികളും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും. പ്രവർത്തകരിൽ സമ്പാദ്യശീലമുയർത്താനും കമ്മിറ്റിക്ക് പ്രവർത്തന, ജീവ കാരുണ്യ ഫണ്ട് കണ്ടെത്താനും നടന്ന് കൊണ്ടിരിക്കുന്ന സ്നേഹ ശേഖരത്തിന്‍റെ സീസൺ നാലിന് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഉസ്മാനലി പാലത്തിങ്ങൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് തുടക്കം കുറിച്ചു. 

നിരാലംബരായ രോഗികൾക്ക് വേണ്ടി കഴിഞ്ഞ എട്ട് വർഷക്കാലമായി വേങ്ങര നിയോജക മണ്ഡലം കെഎംസിസി അലിവ് റിയാദ് ചാപ്റ്റർ നടത്തി വരുന്ന അലിവ് ഹാഫ് റിയാൽ ക്ലബ്ബ്  2024  കളക്ഷനിൽ ‌ ഏറ്റവും കൂടുതൽ തുക സമാഹരിച്ച ഒതുക്കുങ്ങൽ, എ ആർ നഗർ , വേങ്ങര പഞ്ചായത്തുകളെ ആദരിച്ചു. ഹാഫ് റിയാൽ ക്ലബ്ബിന്‍റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന് ഊരകം, കണ്ണമംഗലം, പറപ്പൂർ കമ്മിറ്റികൾക്ക് ഉപഹാരം കൈമാറി. സൗദി നാഷനൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2024 ക്യാംപെയ്നിലൂടെ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ഒതുക്കുങ്ങൽ, എ ആർ നഗർ , വേങ്ങര പഞ്ചായത്തുകളെ ആദരിച്ചു. മികച്ച പിന്തുണ നൽകിയ ഊരകം, കണ്ണമംഗലം, പറപ്പൂർ കമ്മിറ്റികൾക്ക് സ്നേഹസമ്മാനവും കൈമാറി. കെയ് വാൻ ബാൻഡ് സംഘത്തിന്‍റെ നേതൃത്വത്തിലുള്ള കൈമുട്ടി പാട്ട് ചടങ്ങിന് മാറ്റ് കൂട്ടി. യാസിർ അരീക്കൻ ഖിറാഅത് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ സ്വാഗതവും, ട്രഷറർ സഫീർ എം.ഇ ആട്ടീരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അഷറഫ് കെ.കെ., നാസർ പൈനാട്ടിൽ, മുഷ്താഖ് വേങ്ങര, സുൽഫിക്കർ അലി പി. ഇ., നൗഷാദ് പി.ടി., നൗഫൽ ടി., ശബീറലി ജാസ്, സിദ്ദിഖ് പുതിയത്ത്പുറായ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

English Summary:

Saudi KMCC Organized 'Insight 2024' Programme.