ഊർജ മേഖലയിലെ 75% തസ്തികകൾ സ്വദേശിവൽക്കരിക്കാൻ സൗദി
റിയാദ് ∙ സൗദിയിൽ ഊർജ മേഖലയിലെ 75% തസ്തികകളും സ്വദേശിവൽക്കരിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. കൂടാതെ, അരലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച ഹ്യുമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് സമ്മേളനത്തിലാണ്

റിയാദ് ∙ സൗദിയിൽ ഊർജ മേഖലയിലെ 75% തസ്തികകളും സ്വദേശിവൽക്കരിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. കൂടാതെ, അരലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച ഹ്യുമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും വികസനത്തിന് വനിതകളുടെ സംഭാവന വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ഊർജം, കാലാവസ്ഥ, സുസ്ഥിരത എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെട്രോളിയം സർവീസസ് എന്ന കോളജിനും തുടക്കംകുറിച്ചു.