ദുബായ് ∙ മെട്രോ യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ട്രെയിനുകളിൽ ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ്  ദുബായ് മെട്രോയിലും ട്രാമിലും  ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു. 

ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിടുന്നതിനും സർവീസുകൾ ഏതാനും മണിക്കൂറുകൾ മുടങ്ങുന്നതിനും ഈ സംഭവം കാരണമായി. നിലവാരം കുറഞ്ഞ സ്കൂട്ടറുകൾ ഓൺലൈനിൽ നിന്നു വാങ്ങുന്നതും സ്കൂട്ടറുകൾ കൃത്യമായി പരിപാലിക്കാത്തതും ഇത്തരം അപകടങ്ങൾക്കു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. 

ADVERTISEMENT

ഈ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇ – സ്കൂട്ടറുകൾ മെട്രോയ്ക്കുള്ളിൽ സ്ഥലം കയ്യടക്കുന്നതായും സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതിയുണ്ടായിരുന്നു. മാത്രമല്ല, മെട്രോ ഇറങ്ങി കഴിഞ്ഞാൽ, സ്റ്റേഷനുള്ളിൽ തന്നെ ഇ – സ്കൂട്ടർ സ്റ്റാർട്ടാക്കി പായുന്ന ചില ഫ്രീക്കന്മാരും മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. 

 പുതിയ തീരുമാനത്തോടെ പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും. വീട്ടിൽ നിന്ന് സ്റ്റേഷനിലേക്കും സ്റ്റേഷനിൽ നിന്ന് ഓഫിസിലേക്കുമുള്ള യാത്രയ്ക്ക് ഇ സ്കൂട്ടർ വഴി പണം ലാഭിച്ചവർക്ക് ഇനി അതിനും പണം കണ്ടെത്തണം.

English Summary:

E-scooters are banned in dubai metro and tram - Safety of metro passengers - Dubai RTA