കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മാരത്തൺ സംഘടിപ്പിച്ച് കുവൈത്ത് സർവകലാശാല
കുവൈത്ത് സിറ്റി ∙ കുവൈത്ത് യൂണിവേഴ്സിറ്റി സബാഹ് അൽ-സാലം യൂണിവേഴ്സിറ്റി സിറ്റിയിൽ ആദ്യമായി മാരത്തൺ സംഘടിപ്പിച്ചു. ക്യാംപസിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മാരത്തണിൽ ആയിരകണക്കിന് പേർ പങ്കെടുത്തു.

കുവൈത്ത് സിറ്റി ∙ കുവൈത്ത് യൂണിവേഴ്സിറ്റി സബാഹ് അൽ-സാലം യൂണിവേഴ്സിറ്റി സിറ്റിയിൽ ആദ്യമായി മാരത്തൺ സംഘടിപ്പിച്ചു. ക്യാംപസിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മാരത്തണിൽ ആയിരകണക്കിന് പേർ പങ്കെടുത്തു. വിദ്യാർഥികളിലും പൊതു സമൂഹത്തിലും കായിക മേഖലയിൽ പങ്കാളിത്തം ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് ആക്റ്റിവിറ്റി അസിസ്റ്റന്‍റ് ഡീൻ ഡോ. സാലെം അൽ-ഷമ്മരി പറഞ്ഞു. വിദ്യാർഥി കാര്യങ്ങളുടെ ഡീൻഷിപ്പ് ക്യാംപസിലെ കായിക, വ്യായാമ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ശ്രദ്ധ പുലർത്തുന്നതായും അൽ-ഷമ്മരി കൂട്ടിച്ചേർത്തു. മാരത്തണിലെ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആവേശകരമായ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.
സബാഹ് അൽ-സേലം യൂണിവേഴ്‌സിറ്റി സിറ്റിയിൽ നടന്ന ആദ്യ മാരത്തണിൽ 2,000 ത്തിലധികം പേർ പങ്കെടുത്തതായി കുവൈത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് അഫയേഴ്‌സ് ഡീൻഷിപ്പ് സ്‌പോർട്‌സ് ആക്ടിവിറ്റി ഡയറക്ടർ നാസർ അൽ-ദുബൈബി അറിയിച്ചു. യൂണിവേഴ്‌സിറ്റി സിറ്റിക്കുള്ളിലെ അഞ്ച് കിലോമീറ്റർ മാരത്തണിൽ അധ്യാപകരും സ്റ്റാഫും വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. മാരത്തണിൽ പങ്കെടുത്തത്തവർക്ക് കോളേജ് കെട്ടിടങ്ങളെ കുറിച്ചും സർവകലാശാലാ സൗകര്യങ്ങളെ കുറിച്ചും മനസിലാക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.