റിയാദ് ∙ ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്​’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്​തതായി സൗദി ഫുട്​ബാൾ ഫെഡറേഷൻ ​പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ്​​ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്​.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്​’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്​തതായി സൗദി ഫുട്​ബാൾ ഫെഡറേഷൻ ​പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ്​​ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്​. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്​ബാളിന് (ഫിഫ) സൗദി ഫുട്​ബാൾ ഫെഡറേഷൻ അയച്ചിരുന്നു. saudi2034bid.com എന്ന ഔദ്യോഗിക വെബ്‌സൈറ്റും ലോഞ്ച് ചെയ്തു.

ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്​ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണ്ണാഭമായ വരകൾ അടങ്ങിയിരിക്കുന്നു. ഇത്​ ലോകകപ്പിന്‍റെ 25–ാം പതിപ്പായ 2034ലെ ടൂർണമെന്‍റിനെ സൂചിപ്പിക്കുന്നു. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിന്‍റെ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്നു. ഇത്​ സൗദി സമൂഹത്തെയും രാജ്യത്തി​ന്‍റെയും ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്​.

ADVERTISEMENT

ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച് നിറം, മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച നിറം, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ് നിറം, ലാവെൻഡർ പൂവി​ന്‍റെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ നിറം, കൂടാതെ ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ നിറം എന്നിവയാണ്​ നിറങ്ങൾ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സൗദിയേയും അതിലെ ജനങ്ങളെയും രാജ്യാന്തര ഫുട്​ബാൾ സമൂഹവുമായി അസാധാരണമായ ഒരു യാത്രയിലേക്ക് കൊണ്ടുവരുന്ന ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയാണ് ‘ഒരുമിച്ച്, ഞങ്ങൾ വളരുന്നു’ എന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. ലോഗോയുടെ രൂപകൽപ്പന രാജ്യത്തി​ന്‍റെ സമ്പന്നമായ സാംസ്​കാരിക പൈതൃകത്തി​ന്‍റെയും യുവജനങ്ങളുടെയും ഊർജസ്വലവുമായ സമൂഹത്തി​ന്‍റെയും സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്​.

English Summary:

Saudi Arabia Officially Launches 2034 World Cup Bid with Unveiling of Logo and Slogan