ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി റമസാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിച്ചു
അബുദാബി ∙ ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി (സർക്കാർ ജീവനക്കാർ) റമസാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) സർക്കുലർ പുറപ്പെടുവിച്ചു.

അബുദാബി ∙ ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി (സർക്കാർ ജീവനക്കാർ) റമസാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) സർക്കുലർ പുറപ്പെടുവിച്ചു. മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച 9 മുതൽ 12 വരെയും ആയിരിക്കും.
മന്ത്രാലയങ്ങൾക്കും ഫെഡറൽ അധികാരികൾക്കും റമസാനിൽ അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾക്ക് അനുസൃതമായും പ്രതിദിനം അംഗീകരിച്ച പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളിലും ഫ്ലെക്സിബിൾ വർക്കിങ് അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഫെഡറൽ ഗവൺമെന്‍റ് വകുപ്പുകൾ അംഗീകൃത ചട്ടങ്ങൾ അനുസരിച്ച് റമസാനിൽ വെള്ളിയാഴ്ചകളിൽ പരമാവധി 70 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും അഭിപ്രായപ്പെട്ടു.