അബുദാബി ∙ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ച അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിൽ എത്തിയത് 65,000 സന്ദർശകർ. ബസിലും കാറിലുമായി 40,000 പേർ രാവിലെയും 25,000 പേർ വൈകിട്ടും എത്തി. 2000 പേരടങ്ങുന്ന ബാച്ചുകളായാണ് ആരാധനാലയത്തിലേത്തേക്കു പ്രവേശിപ്പിച്ചത്. തിരക്കിനിടയിലും വൈകല്യമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ച അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിൽ എത്തിയത് 65,000 സന്ദർശകർ. ബസിലും കാറിലുമായി 40,000 പേർ രാവിലെയും 25,000 പേർ വൈകിട്ടും എത്തി. 2000 പേരടങ്ങുന്ന ബാച്ചുകളായാണ് ആരാധനാലയത്തിലേത്തേക്കു പ്രവേശിപ്പിച്ചത്.

തിരക്കിനിടയിലും വൈകല്യമുള്ള തന്നെപ്പോലുള്ളവർക്ക് പ്രത്യേക പരിഗണനയും പരിചരണവും നൽകി ക്ഷേത്രം സുഗമമായി കാണാനും പ്രാർഥിക്കാനും അവസരം ഒരുക്കിയതിന് സംഘാടകർക്കു നന്ദി പറയുകയാണ് ലണ്ടനിൽനിന്ന് എത്തിയ പ്രവീണ ഷാ. ജനത്തിരക്കു കണ്ടപ്പോൾ ക്ഷേത്രത്തിനകത്തു കടക്കാൻ സാധിക്കുമോ എന്നു സംശയിച്ചെങ്കിലും ഏറെ നേരം കാത്തുനിൽക്കാതെ തന്നെ പ്രവേശിക്കാനായെന്ന് അബുദാബിയിൽനിന്ന് എത്തിയ സുമന്ത് റായ് പറഞ്ഞു. ജനസാഗരത്തെ നിയന്ത്രിച്ച് എല്ലാവർക്കും സുഗമദർശനത്തിന് അവസരമൊരുക്കിയത് അത്ഭുതപ്പെടുത്തിയതായി മലയാളിയായ ബാലചന്ദ്രൻ പറഞ്ഞു. ഈ സുവർണ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ദുബായിൽനിന്നെത്തിയ നേഹയും പങ്കജും പറഞ്ഞു. വിവിധ മതസ്ഥർക്ക് സന്ദർശിക്കാവുന്ന ആരാധനാലയം എന്ന ആശയം മുന്നോട്ടുവച്ച യുഎഇയ്ക്ക് സല്യൂട്ട് ചെയ്യുകയാണ് അമേരിക്കയിൽനിന്നുള്ള പിയൂഷ്.

ADVERTISEMENT

ബസ് സർവീസ്
അബുദാബി ബസ് സ്റ്റേഷനിൽനിന്ന് ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സർവീസ് (റൂട്ട് 203) ആരംഭിച്ചു. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ റൂട്ട് 201 മന്ദിർ വഴി സർവീസ് നടത്തും. വാഹന സൗകര്യമില്ലാത്ത വിശ്വാസികൾക്കും സന്ദർശകർക്കും ക്ഷേത്രത്തിലെത്താനും തിരിച്ചുപോകാനും പുതിയ സർവീസ് അനുഗ്രഹമാകും.

English Summary:

BAPS Hindu Mandir : Visitors rush in BAPS Hindu Mandir abu dhabi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT