ഷാർജ ∙ ഷാർജയില്‍ കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് അഞ്ച് വയസ്സുള്ള നേപ്പാൾ ബാലൻ വീണു മരിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ( ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം ഷാർജ പൊലീസ് ജനറൽ കമാൻഡിനെ അറിയിച്ചത്. എമിറേറ്റിലെ ബു ദാനിഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ കുടുംബത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജയില്‍ കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് അഞ്ച് വയസ്സുള്ള നേപ്പാൾ ബാലൻ വീണു മരിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.  ഇന്നലെ( ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം ഷാർജ പൊലീസ് ജനറൽ കമാൻഡിനെ അറിയിച്ചത്. എമിറേറ്റിലെ ബു ദാനിഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ  അപ്പാർട്ട്മെന്റിന്റെ  ജനാലയിൽ നിന്നാണ് കുട്ടി വീണത്. ജനലിനരികിൽ വച്ചിരുന്ന കസേരയിൽ കയറിയതാണെന്നാണ് കരുതുന്നത്. അൽ ഗർബ് പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘവും ഫോറൻസിക് വിദഗ്ധരും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തേക്ക് ഉടൻ എത്തി. 

സംഭവസ്ഥലത്ത് വച്ചു തന്നെ കുട്ടി മരിച്ചു. മുതിർന്നവരുടെ അവഗണനയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രക്ഷിതാക്കൾക്ക് കൈമാറും. രക്ഷിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

ADVERTISEMENT

കുട്ടികൾ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളോട് പൊലീസ് അഭ്യർഥിച്ചു. ഒരിക്കലും ജനാലയ്ക്കരികിലോ ബാൽക്കണിയിലോ ചലിക്കുന്ന വസ്തുക്കൾ വയ്ക്കരുത്. ബാൽക്കണികളിലേക്കുള്ള പ്രവേശനവും സൂക്ഷ്മമായി നിരീക്ഷിക്കണം.