ദുബായ് ∙ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്.

ദുബായ് ∙ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ലോകത്ത് എവിടെയും പരിരക്ഷ ലഭിക്കും

യുഎഇ തൊഴിൽ വീസയുള്ള തൊഴിലാളികൾക്ക് ലോകത്ത് എവിടെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സ്വാഭാവിക മരണത്തിനും അപകട മരണത്തിനും പരിരക്ഷ ലഭിക്കും. ഭാഗികമായോ പൂർണമായോ വൈകല്യം സംഭവിക്കുന്നവർക്കും നഷ്ടപരിഹാരം ലഭിക്കും. തൊഴിലാളി മരിച്ചാൽ നാട്ടിൽ മൃതദേഹം എത്തിക്കുന്നതിന് 12000 ദിർഹം വരെ നൽകും. തൊഴിലാളി റിക്രൂട്ടിങ് സ്ഥാപനങ്ങളെയും ഗർഗാഷ്, ഓറിയന്റ് ഇൻഷുറൻസ് കമ്പനികളെയും ഒരുമിച്ചിരുത്തി, ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ, തൊഴിലാളികളുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചത്. 

ADVERTISEMENT

∙ പ്രീമിയം 3 തരം

റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് ബ്ലൂ കോളർ തൊഴിലാളികൾക്കായി ലൈഫ് പ്രൊട്ടക്‌ഷൻ പ്ലാൻ (എൽഎൽപി) നൽകാൻ ഇൻഷുറൻസ് കമ്പനികൾ തീരുമാനിച്ചു. 3 തരം പ്രീമിയമാണ് തൊഴിലാളികൾക്ക് ലഭിക്കുക. വർഷം 37 ദിർഹം: പരിരക്ഷ 35,000 ദിർഹം. 50 ദിർഹം: പരിരക്ഷ 50000 ദിർഹം. 72 ദിർഹം: പരിരക്ഷ 75000 ദിർഹം. സ്വാഭാവിക മരണത്തിനും ഈ തുക നഷ്ടപരിഹാരമായി കുടുംബത്തിനു ലഭിക്കും. ഇത്രയും തുകയ്ക്കുള്ള ചികിൽസാ സൗകര്യവും ലഭിക്കും. എല്ലാ കമ്പനികളും എൽഎൽപി എടുക്കാൻ തയാറാവുകയാണ് അടുത്ത ഘട്ടം. ഈ മാസം ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിലായി. 

∙ ഇന്ത്യക്കാരിൽ 65% തൊഴിലാളികൾ

പ്രവാസി ഇന്ത്യക്കാരിൽ 65% ബ്ലൂ കോളർ തൊഴിലാളികളാണെന്നാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്ക്. 2022ൽ കോൺസുലേറ്റിൽ റജിസ്റ്റർ ചെയ്ത 1750 മരണങ്ങളിൽ 1100 എണ്ണവും തൊഴിലാളികളായിരുന്നു. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത 1513 മരണങ്ങളിൽ 1000 എണ്ണം തൊഴിലാളികളുടേതായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്വാഭാവിക മരണങ്ങളും.സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോൺസുലേറ്റ് മുൻകൈ എടുത്ത് ചർച്ച നടത്തിയത്. 
കൂടുതൽ വിവരങ്ങൾക്ക്  lifeprotect@gargashinsurance.com. ഫോൺ: 0527172944/0526167787

ADVERTISEMENT

∙ സ്വപ്നം യാഥാർഥ്യമായി: സതീഷ്കുമാർ ശിവൻ (കോൺസൽ ജനറൽ)

കുറഞ്ഞ തുകയ്ക്ക് തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക എന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT