ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ്
ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ് ചെയ്യും. 2024 മാർച്ച് 7 നും മാർച്ച് 9 നും ഇടയിൽ കോർണിഷ് സർക്യൂട്ടിലാണ് മത്സരം. പത്ത് ടീമുകളെ പ്രതിനിധീകരിച്ച് ഇരുപതോളം ഡ്രൈവർമാർ

ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ് ചെയ്യും.
2024 മാർച്ച് 7 നും മാർച്ച് 9 നും ഇടയിൽ കോർണിഷ് സർക്യൂട്ടിലാണ് മത്സരം. പത്ത് ടീമുകളെ പ്രതിനിധീകരിച്ച് ഇരുപതോളം ഡ്രൈവർമാർ മത്സരത്തിൽ പങ്കെടുക്കും. ഫോർമുല 1 ലോക ചാപ്യൻഷിപ്പ് 2024-ന്റെ ആദ്യ റൗണ്ട് ഫെബ്രുവരി 29 നും മാർച്ച് 2-നും ഇടയിൽ ബഹ്‌റൈനിൽ നടന്നിരുന്നു.
ബഹ്റൈൻ രാജ്യാന്തർ സർക്യൂട്ടിൽ നടന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024-ൽ റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പന് കിരീടം ലഭിച്ചിരുന്നു. ടീമിലെ സഹതാരമായ സെർജിയോ പെരെസ് രണ്ടാമതും ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാമതുമെത്തി. ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ട്രോഫികൾ വിതരണം ചെയ്തു.