അബുദാബി∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ അർപ്പിച്ച് യുഎഇ ഭരണാധികാരികൾ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്ക്  ആശംസകൾ അർപ്പിച്ച് യുഎഇ ഭരണാധികാരികൾ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ്  സമൂഹ മാധ്യമത്തിലൂടെ ആശംസകൾ അറിയിച്ചത്.

കൂടുതൽ സമാധാനപരവും സമൃദ്ധവും ഊർജസ്വലവുമായ ഭാവി രൂപപ്പെടുത്തുന്നതിൽ ലോകത്തെങ്ങുമുള്ള വനിതകളുടെ സംഭാവനകളെ ആഘോഷിക്കുന്ന ദിനമാണിതെന്ന് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. കൂട്ടായ പുരോഗതി കൈവരിക്കാനും മറ്റുള്ളവരെ വിജയത്തിലേക്ക് ഉയർത്താനുമുള്ള അവരുടെ പ്രയത്നം യുഎഇയിലും ലോകത്തെങ്ങും പ്രചോദനമാണ്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് 2024 ലെ രാജ്യാന്തര വനിതാ ദിനത്തിന്‍റെ പ്രമേയം "സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക" എന്നതാണ്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ADVERTISEMENT

ത്യാഗം, ജീവിതം, സമത്വം, ഊഷ്മളത, ആർദ്രത, സ്നേഹം എന്നിവയുടെ പ്രതീകമാണ് വനിതകൾ എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.  എല്ലാ സ്ത്രീകൾക്കും ആശംസകൾ നേർന്ന അദ്ദേഹം ഓരോ വർഷവും അവർക്ക് കൂടുതൽ തേജസ്സും വിജയവും പുരോഗതിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തന്‍റെ സമൂഹമാധ്യമ പേജിലൂടെ പറഞ്ഞു.  വനിതകൾ സന്തോഷത്തിന്‍റെ പ്രതീകമാണ്. അവർ മനോഹരമായ എല്ലാത്തിനെയും പ്രതിനിധീകരിക്കുന്നു.  നമ്മുടെ അമ്മമാരും സഹോദരിമാരും പെൺമക്കളും എപ്പോഴും നന്മയും സന്തോഷവും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ.  സ്ത്രീകൾക്കുള്ള പിന്തുണയും അവരുടെ ശാക്തീകരണവും ആഗോളമായും പ്രാദേശികമായും അവരുടെ അവകാശങ്ങൾക്കായുള്ള വാദവും ഉയർത്തിക്കാട്ടുന്നതിനായി യുഎഇ ഇന്ന് വാർഷിക രാജ്യാന്തര വനിതാ ദിനം ആഘോഷിക്കുന്നു.  

Photo Credits: dubaipost / instagram.com

വെല്ലുവിളികളെ അതിജീവിക്കുന്നതിനും സമഗ്രമായ വികസനം കൈവരിക്കുന്നതിനും അവരെ നിർണായക പങ്കാളികളായി കണക്കാക്കി യുഎഇ നേതൃത്വം സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ശാക്തീകരണത്തിനും ഉയർന്ന പ്രാധാന്യം നൽകുന്നു.  ഈ വർഷത്തെ രാജ്യാന്തര വനിതാ ദിനം സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും വിവിധ സമൂഹങ്ങളിൽ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങളും പരിപാടികളും തന്ത്രങ്ങളും അവതരിപ്പിക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുമായി ഒത്തുപോകുന്നു.  രാഷ്ട്രമാതാവ്, ജനറൽ വിമൻസ് യൂണിയൻ , സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്‍റ്, ഫാമിലിയുടെ പരമോന്നത അധ്യക്ഷൻ തുടങ്ങിയവരുടെ ശ്രമങ്ങളാണ് സ്ത്രീകളെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പ്രതിനിധീകരിക്കുന്നത്. ഡെവലപ്‌മെന്‍റ് ഫൗണ്ടേഷൻ (എഫ്‌ഡിഎഫ്), ആഗോളതലത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് വേണ്ടി വാദിക്കുന്നതിൽ മുന്നിൽ നിൽക്കുന്നുവെന്നും  ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ADVERTISEMENT

രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്‍റെയും അമ്മ ഷെയ്ഖ ഹിന്ദിന്‍റെയും പങ്ക് അംഗീകരിച്ചുകൊണ്ട് വെള്ളിയാഴ്ച രാജ്യാന്തര വനിതാ ദിനം ആചരിച്ചതായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു. യുഎഇയിലും ലോകത്തെങ്ങുമുള്ള സ്ത്രീകൾ നിശ്ചയദാർഢ്യത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

UAE Rulers pays rich tributes to women

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT