കുവൈത്തിലും യുഎഇയിലുമായി ലഹരിവേട്ട; 3 പേർ പിടിയിൽ, 37.5 ലക്ഷം ലഹരി ഗുളികകൾ കണ്ടെത്തി
അബുദാബി/കുവൈത്ത് സിറ്റി ∙ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ 3 പേരെ കുവൈത്തിലും യുഎഇയിലുമായി പിടികൂടി. ഇവരിൽനിന്ന് 37.5 ലക്ഷം ലഹരി (ലിറിക്ക) ഗുളികകളും കണ്ടെത്തു. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ കൈമാറിയ വിവരങ്ങളാണ് വൻ ലഹരി വേട്ടയ്ക്കു സഹായകമായത്. 27.5 ലക്ഷം ലഹരിയുമായി അജ്മാനിൽനിന്നാണ്

അബുദാബി/കുവൈത്ത് സിറ്റി ∙ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ 3 പേരെ കുവൈത്തിലും യുഎഇയിലുമായി പിടികൂടി. ഇവരിൽനിന്ന് 37.5 ലക്ഷം ലഹരി (ലിറിക്ക) ഗുളികകളും കണ്ടെത്തി.
ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ കൈമാറിയ വിവരങ്ങളാണ് വൻ ലഹരി വേട്ടയ്ക്കു സഹായകമായത്. 27.5 ലക്ഷം ലഹരിയുമായി അജ്മാനിൽനിന്നാണ് ഒരാളെ പിടികൂടിയത്. 10 ലക്ഷം ഗുളികകളുമായി കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 പേർ പിടിയിലായതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അപസ്മാരം, ഉത്കണ്ഠ, ശരീരവേദന, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുന്ന ഗുളികയാണ് ലിറിക്ക അഥവാ പ്രീഗാബലൻ). ഇതു കഴിക്കുന്നവർക്ക് ഉല്ലാസവും ശാന്തതയും അനുഭവപ്പെടുന്നതാണ് വ്യാപക ദുരുപയോഗത്തിനു പ്രേരിപ്പിക്കുന്നത്. അമിത ഉപയോഗം മരണകാരണമാകാമെന്ന് വിദേശ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.