ദുബായ് / റാസൽഖൈമ / ഷാർജ ∙ ഭിക്ഷാടനമില്ലാത്ത റമസാൻ എന്ന ലക്ഷ്യത്തോടെ റമസാനിൽ പ്രത്യേക സുരക്ഷയൊരുക്കി ദുബായ്, റാസൽഖൈമ, ഷാർജ പൊലീസ്. വർഷത്തിലെ ഈ സുപ്രധാന വേളയിൽ സുരക്ഷ വർധിപ്പിക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ നിഷേധാത്മക സ്വഭാവങ്ങൾ കുറയ്ക്കുന്നതിനും ഊന്നൽ നൽകിയതായി റാക് പൊലീസ്

ദുബായ് / റാസൽഖൈമ / ഷാർജ ∙ ഭിക്ഷാടനമില്ലാത്ത റമസാൻ എന്ന ലക്ഷ്യത്തോടെ റമസാനിൽ പ്രത്യേക സുരക്ഷയൊരുക്കി ദുബായ്, റാസൽഖൈമ, ഷാർജ പൊലീസ്. വർഷത്തിലെ ഈ സുപ്രധാന വേളയിൽ സുരക്ഷ വർധിപ്പിക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ നിഷേധാത്മക സ്വഭാവങ്ങൾ കുറയ്ക്കുന്നതിനും ഊന്നൽ നൽകിയതായി റാക് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് / റാസൽഖൈമ / ഷാർജ ∙ ഭിക്ഷാടനമില്ലാത്ത റമസാൻ എന്ന ലക്ഷ്യത്തോടെ റമസാനിൽ പ്രത്യേക സുരക്ഷയൊരുക്കി ദുബായ്, റാസൽഖൈമ, ഷാർജ പൊലീസ്. വർഷത്തിലെ ഈ സുപ്രധാന വേളയിൽ സുരക്ഷ വർധിപ്പിക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ നിഷേധാത്മക സ്വഭാവങ്ങൾ കുറയ്ക്കുന്നതിനും ഊന്നൽ നൽകിയതായി റാക് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് / റാസൽഖൈമ / ഷാർജ ∙ ഭിക്ഷാടനമില്ലാത്ത റമസാൻ എന്ന ലക്ഷ്യത്തോടെ റമസാനിൽ പ്രത്യേക സുരക്ഷയൊരുക്കി ദുബായ്, റാസൽഖൈമ, ഷാർജ പൊലീസ്. വർഷത്തിലെ ഈ സുപ്രധാന വേളയിൽ സുരക്ഷ വർധിപ്പിക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ നിഷേധാത്മക സ്വഭാവങ്ങൾ കുറയ്ക്കുന്നതിനും ഊന്നൽ നൽകിയതായി റാക് പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. എമിറേറ്റിൽ ഭിക്ഷാടനത്തെ ചെറുക്കുന്നതിനുള്ള ക്യാംപെയ്‌ൻ പൊലീസ് ആരംഭിച്ചു. റോഡുകൾ, മാർക്കറ്റുകൾ, പള്ളികൾ, പാർപ്പിട പരിസരങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾ നിരീക്ഷിക്കാൻ എമിറേറ്റിലുടനീളം പൊലീസ് പട്രോളിങ് വിന്യസിക്കാൻ റാക് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ നിർദേശിച്ചു.

∙ 30,000 ദിർഹവുമായി ഭിക്ഷാടകൻ ദുബായിൽ പിടിയിൽ
ഏകദേശം 30,000 ദിർഹവുമായി ഭിക്ഷാടകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനക്കാരിയായ ഒരു ഏഷ്യൻ സ്ത്രീ ഒരു കുട്ടിയെ ചുമന്നാണ് ഇത്രയും പണമുണ്ടാക്കിയതെന്ന് കണ്ടെത്തി. വ്യത്യസ്ത കറൻസികളിലായിരുന്നു ഉണ്ടായിരുന്നത്. പള്ളികൾക്ക് സമീപം ഭിക്ഷ യാചിച്ചാണ് ഒരു മാസത്തെ പണം യുവതി സ്വരൂപിച്ചത്. സന്ദർശക വീസയിൽ രാജ്യത്തേയ്ക്ക് കടന്ന യുവതിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഈ വർഷം ഇതുവരെ നടന്ന ഭിക്ഷാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ  പറഞ്ഞു. സഹതാപം മുതലെടുക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്ന യാചകരിൽ വഞ്ചിതരാകരുതെന്ന് ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മറ്റൊരു സംഭവത്തിൽ 70,000, 60,000 ദിർഹവുമായി ഭിക്ഷാടകരെ പൊലീസ് പിടികൂടി. റമസാനിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1700 ഭിക്ഷാടകരെയാണ് ദുബായിൽ അറസ്റ്റ് ചെയ്തത്. ഭിക്ഷാടനത്തിനെതിരെ ദുബായിൽ മാർച്ച് 1 മുതൽ ഏപ്രിൽ 13 വരെ ക്യാംപെയ്‌ൻ നടക്കും.

ഷാർജ റോള കോർണിഷിലെ പള്ളിക്ക് മുൻപിൽ ഭിക്ഷാടനം നടത്തുന്നവർ. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

∙ നാട്ടിൽ അറിയപ്പെടുന്ന മോഡൽ; ദുബായിൽ യാചക
തന്റെ രാജ്യത്ത് അറിയപ്പെടുന്ന മോഡലായ യൂറോപ്യൻ യുവതി ദുബായിലെത്തി ഭിക്ഷാടനത്തിനിറങ്ങുന്ന അസാധാരണ ഭിക്ഷാടന രീതികൾ കണ്ടെത്തിയതായി ദുബായ് പൊലീസ് പറഞ്ഞു. വിലകൂടിയ വസ്ത്രം ധരിച്ച് 'എനിക്ക് പണം വേണം, എനിക്ക് ധനികനായ വരനെ വേണം' എന്നെഴുതിയ കാർഡ് ബോർഡും പിടിച്ചുകൊണ്ടായിരുന്നു മോഡലിന്റെ ദുബായിലെ മാൾ സന്ദർശനം. 'ക്ലിനിക്ക് തുറക്കാൻ പണം വേണം' എന്നെഴുതിയ ബോർഡ് പിടിച്ച് പിരിവ് നടത്തുന്ന മറ്റൊരു സ്ത്രീയെയും കണ്ടെത്തി. തുടർന്ന് ഇത്തരം പ്രവൃത്തി അനുവദനീയമല്ലെന്ന് പൊലീസ് രണ്ട് സ്ത്രീകളെയും അറിയിക്കുകയും അവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ചിത്രം: Special Arrangement

∙ അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും സന്ദർശകര്‍
അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും സന്ദർശകരാണ്. യുഎഇ ഒരു സമ്പന്ന രാജ്യമാണെന്നും ഇവിടുത്തെ ആളുകൾ എപ്പോഴും സഹായിക്കാൻ ആഗ്രഹിക്കുന്നതിനാലും എളുപ്പത്തിൽ പണത്തിനായി റമസാനിൽ വരുന്നതായി ഇവരിൽ മിക്കവരും സമ്മതിച്ചു.

അതേസമയം, ഭിക്ഷാടകർക്കെതിരെ നടപടിയെടുക്കാൻ ദുബായ് പൊലീസിന്റെ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമുണ്ടെന്ന് ക്രിമിനൽ ഓപ്പറേഷൻസ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബ്രി. ഡോ സഈദ് അബ്ദുല്ല അൽ ഖംസി പറഞ്ഞു. സസ്‌പെക്ട്‌സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓ് സെക്യൂരിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രി. നബീൽ അൽ റെദ എന്നിവരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും നിരവധി പങ്കാളികളും ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: Special Arrangement

∙ ട്രാഫിക്, സുരക്ഷാ പട്രോളിങ്
നിഷേധാത്മകവും അപരിഷ്‌കൃതവുമായ പ്രതിഭാസങ്ങളെ ചെറുക്കാൻ സഹായിക്കുന്നതിന് റാസൽഖൈമയില്‍ പ്രത്യേകിച്ച് പള്ളികൾക്കും വിപണികൾ എന്നിവയുടെ പരിസരങ്ങളിൽ ട്രാഫിക്, സുരക്ഷാ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.  എമിറേറ്റുകളിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകൾ പൊതുജനങ്ങളുടെ അന്വേഷണങ്ങൾ പരിഹരിക്കാനും ആവശ്യമായ സേവനങ്ങൾ 24/7 നൽകാനും തയ്യാറാണ്. കൂടാതെ, ജനറൽ കമാൻഡ്, അതിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ബോധവൽക്കരണ, മാധ്യമ ക്യാംപെയിനുകൾ, ബന്ധപ്പെട്ട വകുപ്പുകളുമായും കമ്മ്യൂണിറ്റി പൊലീസ് ബ്രാഞ്ചുകളുമായും സഹകരിച്ച് ഭിക്ഷാടനത്തെ ചെറുക്കുന്നതിനും ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിനുമായി‌ട്ടാണ് ക്യാംപെയ്‌ൻ. ഭിക്ഷാടനം എന്ന പ്രതിഭാസം കുറയ്ക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുമായി ഈ സംരംഭം യോജിച്ച് പ്രവർത്തിക്കും.

ADVERTISEMENT

∙ മത – ജീവകാരുണ്യപരമായ വികാരങ്ങൾ ചൂഷണം ചെയ്യുന്നു
റമസാനിൽ ഷാർജയിൽ ഭിക്ഷാടനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി.  മിക്ക യാചകരും എളുപ്പത്തിൽ പണം സമ്പാദിക്കാൻ ആളുകളുടെ മതപരവും ജീവകാരുണ്യവുമായ വികാരങ്ങൾ ചൂഷണം ചെയ്യുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ഭിക്ഷാടന വിരുദ്ധ ക്യാംപെയ്‌ൻ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഭിക്ഷാടനം റിപോർട്ട് ചെയ്യുന്ന സ്ഥലത്തേക്ക് പൊതുജന പരാതിയെ തുടർന്ന് പൊലീസ് പട്രോളിങ് അയക്കും.

ചിത്രം: Special Arrangement

∙ അംഗീകൃത വഴികളിലൂടെ മാത്രം സംഭാവന
ബോധവൽക്കരണ സന്ദേശങ്ങൾ ഷാർജ പൊലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സ്ഥിരമായി പോസ്റ്റ് ചെയ്യും. ഔദ്യോഗികമായി അംഗീകൃത ചാരിറ്റി അസോസിയേഷനുകൾ വഴി മാത്രമേ പൊതുജനങ്ങൾ സംഭാവന നൽകാവൂ എന്ന് ഷാർജ പൊലീസ് അറിയിച്ചു.

ഭിക്ഷാടനത്തിനെതിരായ പ്രചാരണം തുടരുകയാണെന്നും അറസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.  യുഎഇയിൽ പരിമിതമായ വിഭവങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടുള്ള (സാമ്പത്തിക) സാഹചര്യങ്ങൾ നേരിടുന്നവർക്കും ഏതെങ്കിലും അംഗീകൃത ചാരിറ്റി, മാനുഷിക സംഘടനകളുമായി ബന്ധപ്പെടാം. വ്യക്തിഗത കേസുകൾ പഠിക്കുകയും നിയമ ചട്ടക്കൂടിനുള്ളിൽ നിന്ന് സഹായം നൽകുകയും ചെയ്യുമെന്നും ഷാർജ പൊലീസ് പറഞ്ഞു.‌

ചിത്രം: Special Arrangement

∙ കഴിഞ്ഞ 4 വർഷത്തിനിടെ ദുബായിൽ അറസ്റ്റിലായ ഭിക്ഷാടകരുടെ എണ്ണം:
2020 ൽ 803 (41 സ്ത്രീകൾ, 762 പുരുഷന്മാർ)
2021ൽ 704 (383 സ്ത്രീകൾ, 321 പുരുഷന്മാർ)
2022ൽ 1,441 (404 സ്ത്രീകൾ, 947 പുരുഷന്മാർ)
2023ല്‍ 1,214 (611 സ്ത്രീകൾ, 638 പുരുഷന്മാർ)  

ADVERTISEMENT

∙ കഴിഞ്ഞ 4 വർഷത്തിനിടെ അറസ്റ്റിലായ അനധികൃത വഴിയോരക്കച്ചവടക്കാർ:
2020ൽ 3,542 (80 സ്ത്രീകൾ, 3462 പുരുഷന്മാർ)
2021ൽ 635 (44 സ്ത്രീകൾ, 591 പുരുഷന്മാർ)
2022ൽ 356 (31 സ്ത്രീകൾ, 325 പുരുഷന്മാർ)
2023ൽ 1,615 (64 സ്ത്രീകൾ, 1551 പുരുഷന്മാർ)

∙ 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും
ഭിക്ഷാടന വിരുദ്ധത സംബന്ധിച്ച 2018-ലെ ഫെഡറൽ നിയമം നമ്പർ 9 അനുസരിച്ച് യുഎഇയിൽ ഭിക്ഷാടനം നടത്തുന്ന ആർക്കും 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. 

ഭിക്ഷാടകരുടെ പ്രഫഷനൽ സംഘങ്ങൾ നടത്തുന്നവരോ രാജ്യത്തിന് പുറത്ത് നിന്ന് ആളുകളെ ഭിക്ഷാടനത്തിനായി റിക്രൂട്ട് ചെയ്യുന്നവരോ ആറ് മാസത്തിൽ കുറയാത്ത തടവും കുറഞ്ഞത് 100,000 ദിർഹം പിഴയും അനുഭവിക്കണം. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ കൂടാതെ മറ്റു എമിറേറ്റുകളും ഭിക്ഷാടന വിരുദ്ധ ക്യാംപെയ്‌ൻ നടത്തുന്നുണ്ട്.

∙ ഭിക്ഷാടകരെ കണ്ടാൽ ഉടൻ അറിയിക്കുക
• ഷാർജ പൊലീസിന്റെ ഭിക്ഷാടന വിരുദ്ധ ക്യാംപെയിനായുള്ള ആശയവിനിമയ ചാനലുകളിലൂടെ. ഫോൺ: 80040, 901
• ഷാർജ പൊലീസിന്റെ ആപ്പിൽ ‘ഗാർഡ്’ സേവനം
• ഷാർജ പൊലീസ് വെബ്സൈറ്റ്.

റമസാൻ മുതലെടുത്ത് പള്ളികളിലും മാർക്കറ്റുകളിലും ബാങ്കുകളിലും പാർപ്പിട പ്രദേശങ്ങളിലും ആളുകളോട് പണം ചോദിക്കാൻ പോകുന്ന യാചകർ പതിവായി വരുന്ന സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭിക്ഷാടന സംഭവങ്ങൾ പൊതുജന ശല്യം മാത്രമല്ല, നിയമവിരുദ്ധ പ്രവർത്തനം കൂടിയാണ്. രാജ്യത്തിന്റെ പ്രതിച്ഛായയെ ഇത് വികലമാക്കുന്നു. ഭിക്ഷാടനത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായി ഷാർജ പൊലീസ് ജനറൽ കമാൻഡ്, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്‌മെൻ്റ് പ്രതിനിധീകരിച്ച് യാചക വിരുദ്ധ സമിതിയുടെ സഹകരണത്തോടെ 'ഭിക്ഷാടനം ഒരു കുറ്റമാണ്, കൊടുക്കൽ, വാങ്ങൽ കുറ്റകരമാണ്' എന്ന മുദ്രാവാക്യത്തിൽ ബോധവൽക്കരണ ക്യാംപെയ്‌ൻ ആരംഭിച്ചു. ഭിക്ഷാടനം സമൂഹത്തിന് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാന ലക്ഷ്യം.

English Summary:

Emirates has Stepped Up its Anti-Beggar Campaign in the UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT