റമസാൻ വ്രതാനുഷ്ഠാനത്തിന് തുടക്കം; ആത്മവിശുദ്ധിയുടെ രാപകലുകളിലേക്ക്
അബുദാബി ∙ വിശുദ്ധിയുടെ പുണ്യം നിറയുന്ന റമസാൻ വ്രതാനുഷ്ഠാനത്തിന് തുടക്കം. ഇനി ഉപവാസത്തിന്റെയും ഉപാസനയുടെയും 30 രാപകലുകൾ.തറാവീഹ് നമസ്കാരത്തിന് ഇന്നലെ രാത്രി തന്നെ തുടക്കമായതോടെ ആരാധനാലയങ്ങളിലും മുസ്‍ലിം ഭവനങ്ങളിലും ഖുർആൻ വചനങ്ങളുടെ അലയൊലികളാണ്.

അബുദാബി ∙ വിശുദ്ധിയുടെ പുണ്യം നിറയുന്ന റമസാൻ വ്രതാനുഷ്ഠാനത്തിന് തുടക്കം. ഇനി ഉപവാസത്തിന്റെയും ഉപാസനയുടെയും 30 രാപകലുകൾ. തറാവീഹ് നമസ്കാരത്തിന് ഇന്നലെ രാത്രി തന്നെ തുടക്കമായതോടെ ആരാധനാലയങ്ങളിലും മുസ്‍ലിം ഭവനങ്ങളിലും ഖുർആൻ വചനങ്ങളുടെ അലയൊലികളാണ്.
ആത്മവിശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും സമുന്നതമായ പാഠങ്ങളുമായാണ് റമസാന്റെ വരവ്. ആരാധന എന്നതിലുപരി മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന പരിശീലനം കൂടിയാണിത്. മനസ്സിലെ മാലിന്യം കഴുകിശുദ്ധി വരുത്താനുള്ള സുവർണാവസരമാണിത്. വ്രതാനുഷ്ഠാനത്തിന് ഭൗതിക താൽപര്യങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ശക്തിയുണ്ട്. സൗം എന്ന അറബി വാക്കിന് സംയമനം അഥവാ വിട്ടുനിൽക്കൽ എന്നാണർഥം. നിഷിദ്ധമായ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനാണ് വ്രതാനുഷ്ഠാനം പ്രേരിപ്പിക്കുന്നത്. പുലർച്ചെ മുതൽ സന്ധ്യ വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വിശ്വാസികൾ സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കുന്നു.
ഭൗതിക ഇച്ഛകൾക്ക് സ്വയം കടിഞ്ഞാണിടുന്ന സമ്പൂർണ നിയന്ത്രണമാണ് നോമ്പ്. പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കുന്ന രഹസ്യ പ്രാർഥന. ഇനി സമൂഹ നോമ്പുതുറകളുടെയും കാലമാണ്. മസ്ജിദുകളും റമസാൻ ടെന്റുകളും കേന്ദ്രീകരിച്ചാണ് ഇവ സംഘടിപ്പിക്കുന്നത്. യുഎഇ റെഡ് ക്രസന്റ് ഉൾപ്പെടെ അംഗീകൃത സംഘടനകളും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും നടത്തുന്നുണ്ട്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആണ് ഇന്ന് റമസാന്‍ വ്രതാരംഭം.