മസ്കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തായും മിഷൻ ബോർഡ് പ്രസിഡന്റുമായിരുന്ന സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നടത്തുന്ന അനുസ്മരണവും പ്രഭാഷണ മത്സരവും ഈ വർഷം സ്മൃതിദീപം-2024

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തായും മിഷൻ ബോർഡ് പ്രസിഡന്റുമായിരുന്ന സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നടത്തുന്ന അനുസ്മരണവും പ്രഭാഷണ മത്സരവും ഈ വർഷം സ്മൃതിദീപം-2024 എന്ന പേരിൽ സംഘടിപ്പിച്ചു. 

മഹാ ഇടവക കോംപ്ലക്സിൽ നടന്ന അനുസ്മരണ സമ്മേളനം മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. മിഷൻ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും നൽകിയ പിതാവായിരുന്നു അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനിയെന്ന്  അദ്ദേഹം അനുസ്മരിച്ചു.

dr-geevarghese-mar-osthathios-2
ADVERTISEMENT

ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോ പ്രാരംഭ പ്രാർത്ഥന നടത്തി. സഭാ മാനേജിംഗ് കമ്മറ്റി അംഗം ഏബ്രഹാം  മാത്യു, ഇടവക ട്രസ്റ്റി ബിജു ജോർജ്ജ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് സിജി തങ്കച്ചൻ എന്നിവർ സംസാരിച്ചു. 

തുടർന്ന് ഒസ്താത്തിയോസ് തിരുമേനിയുടെ ജീവിത ദർശനങ്ങളെ ആസ്പദമാക്കി ഇരുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത പ്രഭാഷണ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അനെയ റേച്ചൽ വർഗീസ് ഒന്നാം സ്ഥാനവും ആൽവിൻ ജോസഫ് രണ്ടാം സ്ഥാനവും സീനിയർ വിഭാഗത്തിൽ സെറീനാ റ്റിജു ഒന്നാം സ്ഥാനവും ഡോ. ഏബ്രഹാം വർഗീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ യുവജനപ്രസ്ഥാനം സെക്രട്ടറി ജോൺ പി. ലൂക്ക് സ്വാഗതവും കൺവീനർ ബിജു മാത്യു നന്ദിയും അർപ്പിച്ചു.

English Summary:

Dr. Geevarghese Mar Osthathios commemoration and Elocution Competition at Mar Gregorios Orthodox Church

Show comments