ഇഫ്താർ വിഭവങ്ങൾ ബാക്കിയായോ? ആവശ്യക്കാർക്ക് എത്തിക്കാൻ സേവനസന്നദ്ധരായി ഹോപ്പ്
മനാമ∙ പുണ്യ മാസത്തിൽ എല്ലാ ദിവസങ്ങളും വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താറുകളിൽ ഭക്ഷണം പാഴാക്കിക്കളയരുതെന്ന അഭ്യർത്ഥനയുമായി ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മയായ ഹോപ്പ് (പ്രതീക്ഷ) പ്രവർത്തകർ രംഗത്തെത്തി. റമസാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ഇഫ്താർ സംഗമങ്ങളിലോ, കുടുംബങ്ങളിലോ

മനാമ ∙ പുണ്യ മാസത്തിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താറുകളിൽ ഭക്ഷണം പാഴാക്കിക്കളയരുതെന്ന അഭ്യർഥനയുമായി ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മയായ ഹോപ്പ് (പ്രതീക്ഷ) പ്രവർത്തകർ. റമസാന്‍ വ്രതാനുഷ്ഠാന നാളുകളില്‍ ഇഫ്താർ സംഗമങ്ങളിലോ, കുടുംബങ്ങളിലോ ഭക്ഷണം ഉണ്ടാക്കുമ്പോൾ പലപ്പോഴും പ്രതീക്ഷിച്ചത്രയും ആളുകൾ എത്താതിരിക്കുകയോ ഒന്നിലധികം ഇഫ്താറുകൾ ഒരേ ദിവസം സംഘടിപ്പിക്കപ്പെടുമ്പോഴോ കരുതിയ ഭക്ഷണം പലപ്പോഴും ബാക്കിയാകുന്ന അവസ്‌ഥ വരാറുണ്ട്. അത്തരം അവസ്‌ഥകളിൽ ഭക്ഷണം പാഴാക്കിക്കളയാതെ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾക്ക് അവ എത്തിക്കാൻ തങ്ങൾ ഒരുക്കമാണെന്ന് ഹോപ്പ് പ്രവർത്തകർ അറിയിച്ചു.
ബഹ്‌റൈനിലെ ഏതു പ്രദേശത്തായാലും ഭക്ഷണം ഉപയോഗിക്കാൻ കഴിയുന്ന അവസ്‌ഥയിൽ അവ ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കാൻ ഈ മാസം മുഴുവനും തങ്ങൾ ഒരുക്കമാണെന്ന് ഹോപ്പ് പ്രവർത്തകർ പറഞ്ഞു. ഇഫ്‌താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുശ്ചമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കുവാനും, 'ഭക്ഷണം പാഴാക്കരുത്' എന്ന സന്ദേശം നൽകുവാനുമായി കഴിഞ്ഞ എട്ട് വർഷമായി റമദാൻ കാലയളവിൽ 'ഹോപ്പ്' ഈ സേവനപ്രവർത്തനനം നടത്തിവരുന്നു. ഈ ദിവസങ്ങളിൽ രാത്രി 8.30 ന് മുമ്പായിട്ടെങ്കിലും ഇക്കാര്യം തങ്ങളുടെ സന്നദ്ധ പ്രവർത്തകരെ അറിയിക്കണമെന്നും ഹോപ്പ് ഭാരവാഹികൾ അറിയിച്ചു.
ഹോപ്പിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം:
ജെറിൻ: 3717 0053
ജോഷി: 3535 6757
ഗിരീഷ്: 3777 5801
ഫൈസൽ: 3936 3985