ഗ്രാമപ്രദേശങ്ങളുടെ വികസനം; ദുബായിലെ ഉൾറോഡുകളുടെ നിര്‍മാണം പൂർത്തിയാക്കി ആർടിഎ
ദുബായ് ∙ ദുബായിലെ മർഗാം, ലെഹ്ബാബ്, അൽ ലെസൈലി, ഹത്ത എന്നിവിടങ്ങളിലെ ഉൾ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി.

ദുബായ് ∙ ദുബായിലെ മർഗാം, ലെഹ്ബാബ്, അൽ ലെസൈലി, ഹത്ത എന്നിവിടങ്ങളിലെ ഉൾ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി. 18 കിലോമീറ്റർ റോഡ് പ്രവൃത്തി, 17 കിലോമീറ്ററിൽ തെരുവു വിളക്കുകൾ എന്നിവയുൾപ്പെടുന്നതാണ് 35 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പദ്ധതി. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആർടിഎ ലെഹ്ബാബിലും അൽ ലെസൈലിയിലും അധിക റോഡ് പ്രവൃത്തികൾ ആരംഭിച്ചു.
പ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെയും നിർദേശപ്രകാരമാണ് ഇന്‍ററേണൽ റോഡ് പദ്ധതി നടപ്പാക്കിയതെന്ന് ആർടിഎ ചെയർമാന്‍ മത്തർ അൽ തായർ പറഞ്ഞു. ജനസംഖ്യാപരമായ വളർച്ചയുടെയും റസിഡൻഷ്യൽ ഏരിയകളുടെയും ദുബായ് ഗ്രാമപ്രദേശങ്ങളുടെയും വികസനം സംബന്ധമായ ആവശ്യകതകൾ പരിഹരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ അടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ആർടിഎയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്.