കടകൾക്കു പുറത്തുള്ള ഭക്ഷ്യവിൽപന വിലക്കി റാസൽഖൈമ
റാസൽഖൈമ ∙ നോമ്പുമാസം കടകൾക്കു പുറത്ത് ഭക്ഷണം വിൽക്കുന്നത് റാസൽഖൈമ നഗരസഭ വിലക്കി.സമൂസ, കട്‌ലറ്റ് എന്നിവ ഉൾപ്പെടെയുള്ള പൊരിച്ചെടുക്കുന്ന ലഘുവിഭവങ്ങൾ സ്ഥാപനങ്ങൾക്ക് പുറത്ത് വിൽക്കുന്നതിനാണ് വിലക്ക്. ഇതു ലംഘിച്ചാൽ നടപടിയുണ്ടാകും. കൂടാതെ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും അറവുശാലകളിലും പരിശോധന

റാസൽഖൈമ ∙ നോമ്പുമാസം കടകൾക്കു പുറത്ത് ഭക്ഷണം വിൽക്കുന്നത് റാസൽഖൈമ നഗരസഭ വിലക്കി. സമൂസ, കട്‌ലറ്റ് എന്നിവ ഉൾപ്പെടെയുള്ള പൊരിച്ചെടുക്കുന്ന ലഘുവിഭവങ്ങൾ സ്ഥാപനങ്ങൾക്ക് പുറത്ത് വിൽക്കുന്നതിനാണ് വിലക്ക്. ഇതു ലംഘിച്ചാൽ നടപടിയുണ്ടാകും. കൂടാതെ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും അറവുശാലകളിലും പരിശോധന കടുപ്പിക്കുമെന്നും പൊതു ആരോഗ്യ വകുപ്പ് തലവൻ ആദിൽ അൽ സുവൈദി അറിയിച്ചു.
ചിക്കൻ, പഴം-പച്ചക്കറി എന്നിവയുടെ സൂക്ഷിക്കുന്നത് ശാസ്ത്രീയമായും ശീതീകരിച്ച നിലയിലുമാണെന്ന് ഉറപ്പാക്കും. റസ്റ്ററന്റുകൾ, കഫറ്റീരിയകൾ, അറബ് പൈതൃക ഭോജനശാലകൾ, കേറ്ററിങ് കമ്പനികൾ എന്നിവയ്ക്ക് പുറമേ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും പരിശോധനയുണ്ടാകും. ആരോഗ്യ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ വനിതാ, പുരുഷ പാർലറുകൾ, മൈലാഞ്ചി ഉൽപന്ന വിൽപനകേന്ദ്രങ്ങൾ, ജിം, ഹുക്ക സൗകര്യമുള്ള കോഫി ഷോപ്പുകൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും.
മത്സ്യ മാർക്കറ്റ് സമയത്തിൽ മാറ്റം
മത്സ്യ മാർക്കറ്റ് രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെ പ്രവർത്തിക്കും. മഈറൈയ്ദിലെ മാർക്കറ്റ് ഉച്ചയ്ക്ക് ഒന്നിന് തുറന്ന് രാത്രി 11 വരെയുണ്ടാകും. ദഖ്ദാഖയിലെ മത്സ്യ മാർക്കറ്റ് രാവിലെ 6ന് തുറന്ന് ഉച്ചയ്ക്ക് 12ന് അടയ്ക്കും. ഫലിയ്യയിലെ പ്രധാന അറവുശാലയടക്കം 3 കശാപ്പുശാലകളും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 7ന് തുറന്ന് ഉച്ചയ്ക്ക് 12ന് അടയ്ക്കും. പിന്നീട് 3ന് തുറക്കുന്ന അറവുശാലകൾ വൈകിട്ട് 6ന് അടയ്ക്കും.