ദുബായ്∙ യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണം അയക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്.ഇത് കൂടാതെ തന്നെ വിവിധ തരത്തിലുളള ആവശ്യങ്ങള്‍ക്കായി ലോണുകള്‍ എടുക്കുന്നവരുമുണ്ട്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ലോണുകള്‍ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകള്‍ വരെയുണ്ട്.

ദുബായ്∙ യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണം അയക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്.ഇത് കൂടാതെ തന്നെ വിവിധ തരത്തിലുളള ആവശ്യങ്ങള്‍ക്കായി ലോണുകള്‍ എടുക്കുന്നവരുമുണ്ട്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ലോണുകള്‍ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകള്‍ വരെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണം അയക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്.ഇത് കൂടാതെ തന്നെ വിവിധ തരത്തിലുളള ആവശ്യങ്ങള്‍ക്കായി ലോണുകള്‍ എടുക്കുന്നവരുമുണ്ട്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ലോണുകള്‍ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകള്‍ വരെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണം അയക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്.ഇത് കൂടാതെ തന്നെ വിവിധ തരത്തിലുളള ആവശ്യങ്ങള്‍ക്കായി ലോണുകള്‍ എടുക്കുന്നവരുമുണ്ട്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ലോണുകള്‍ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകള്‍ വരെയുണ്ട്. പണത്തിന് പെട്ടെന്ന് ആവശ്യം വരികയാണെങ്കില്‍ ഉപകാരപ്രദമാകുന്ന ദ്രുത ഓൺലൈൻ ലോണ്‍ ഓപ്ഷനുകളും പലബാങ്കുകളും മുന്നോട്ട് വയ്ക്കുന്നു. യുഎഇ കേന്ദ്രബാങ്ക് നിർദ്ദേശമനുസരിച്ച്  ശമ്പളവും സേവന ഗ്രാറ്റുവിറ്റിയും ഉളള വ്യക്തിക്ക് ലോണിന് അപേക്ഷിക്കാം. അതല്ലെങ്കില്‍ സ്ഥിരവരുമാന സ്രോതസ്സുളളവർക്കും ലോണിനായി അപേക്ഷ നല്‍കാം. നാടിനെ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ എളുപ്പമാണെന്നുളളതാണ് ഇവിടെ നിന്ന് ലോണെടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.ലോണിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെന്തൊക്കെയാണ്, അറിയാം.

∙ ലോണിന് അപേക്ഷിക്കേണ്ട പ്രായപരിധി
യുഎഇയിൽ വ്യക്തിഗത ലോണിന് അപേക്ഷിക്കാനുളള കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്. പരമാവധി പ്രായം 60-65 വയസ്സും. എന്നാല്‍ ചില ബാങ്കുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി 18 വയസ്സുളളവർക്കും ലോണുകള്‍ നല്‍കാറുണ്ട്.

കുറഞ്ഞത് 5000 ദിർഹത്തിനും 8000 ദിർഹത്തിനും ഇടയില്‍ വരുമാനമുണ്ടായിരിക്കണമെന്നതാണ് അടിസ്ഥാന വ്യവസ്ഥ. Image Credit: wichayada suwanachun/istockphoto.com
ADVERTISEMENT

∙ വരുമാനമെത്ര
കുറഞ്ഞത് 5000 ദിർഹത്തിനും 8000 ദിർഹത്തിനും ഇടയില്‍ വരുമാനമുണ്ടായിരിക്കണമെന്നതാണ് അടിസ്ഥാന വ്യവസ്ഥ. സ്ഥിരവരുമാനമുളള ജോലിയില്‍ ആറ് മാസത്തില്‍ കൂടുതല്‍ പ്രവർത്തനപരിചയം, ശമ്പള ബാങ്ക് ട്രാന്‍സ്ഫർ തെളിയിക്കുന്നതിനുളള രേഖകളും ആവശ്യമാണ്. ലോണെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറും ബാങ്ക് വിലയിരുത്തും. അതായത് വേറെ സജീവമായ ബാങ്ക് ലോണുകള്‍ ഉണ്ടോയെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ബാങ്ക് പരിശോധിക്കും. നല്ല ക്രെഡിറ്റ് സ്കോർ ലഭിക്കുകയെന്നതിനർത്ഥം ലോണ്‍ തിരിച്ചടയ്ക്കാന്‍ വ്യക്തി പ്രാപ്തനാണ് എന്നുളളതാണ്.

ബാങ്കുകള്‍ ലോണുകളും ക്രെഡിറ്റ് കാർഡും നല്‍കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും. Photo Credit: istockphoto/alexsl

∙ എന്താണ് ക്രെഡിറ്റ് സ്കോർ
വ്യക്തി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സാമ്പത്തിക റിപ്പോ‍ർട്ട് കാർഡാണ് ക്രെഡിറ്റ് സ്കോർ. ബാങ്കുകള്‍ ലോണുകളും ക്രെഡിറ്റ് കാർഡും നല്‍കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും.യുഎഇയിൽ, അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്‌കോറുകൾ കണക്കാക്കുന്നത്. എഇസിബി വെബ്സൈറ്റ് പരിശോധിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള ക്രെഡിറ്റ് സ്കോർ മനസിലാക്കാം.

Image Credit: NatanaelGinting/istockphoto.com
ADVERTISEMENT

∙ രേഖകള്‍ 
1) എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്
2) പാസ്പോർട്ടും വീസാ കോപ്പിയും
3) ബാങ്ക് ആവശ്യപ്പെടുന്നത് അനുസരിച്ച് 3 മുതല്‍ 6 മാസം വരെയുളള ബാങ്ക് സ്റ്റേറ്റ് മെന്‍റ്
4)ശമ്പള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് 

∙ വ്യവസ്ഥകള്‍
യുഎഇ കേന്ദ്രബാങ്ക് വ്യവസ്ഥ അനുസരിച്ച്  വ്യക്തിഗത ലോണെടുക്കുന്ന വ്യക്തിയുടെ ശമ്പളത്തിന് 20 മടങ്ങ് വരെ ലോണായി ലഭിക്കും. ഇക്കാര്യം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തും.  ലോണെടുക്കുന്ന വ്യക്തിക്ക് 48 മാസത്തിനകം ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ സാധിക്കണം. അതുതന്നെ ശമ്പളത്തിന്‍റെ പകുതി ലോണ്‍ അടവിലേക്ക് വരാത്ത വിധമായിരിക്കണം തിരിച്ചടവ്.

ADVERTISEMENT

ചില ബാങ്കുകള്‍ 50 ലക്ഷം ദിർഹം വരെ ലോണായി നല്‍കുന്നുണ്ട്. ബാങ്കിന്‍റെ പോളിസിക്ക് അനുസരിച്ചും ഉപഭോക്താവിന്‍റെ സാമ്പത്തിക സ്ഥിതിയനുസരിച്ചും മറ്റ് നിബന്ധനകള്‍ക്ക് വിധേയമായുമാണ് ഇത്തരം ലോണുകള്‍ നല‍്കുന്നത്. വിരമിക്കല്‍ പ്രായം കഴിഞ്ഞും ലോണ്‍ തിരിച്ചടവ്  നീളുകയാണെങ്കില്‍ അതിന് അനുസൃതമായി തിരിച്ചടവ് ക്രമീകരിക്കണം. അപ്പോഴും തിരിച്ചടവിലേക്ക് വ്യക്തിയുടെ ശമ്പളത്തിന്‍റെ 30 ശതമാനമെന്ന രീതിയില്‍ മാത്രമെ ലോണ്‍ അനുവദിക്കുകയുളളൂ.

ഉപഭോക്താവില്‍ നിന്ന് ലോണ്‍ തുകയുടെ 120 ശതമാനത്തില്‍ അധികമായുളള പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ബാങ്കുകള്‍ വാങ്ങാന്‍ പാടില്ല. ലോണുകള്‍ക്കുളള തിരിച്ചടവ് കണക്കാക്കി വാർഷികാടിസ്ഥാനത്തിൽ വരുന്ന പലിശനിരക്ക് തുക സംബന്ധിച്ച് ഉപഭോക്താവിന് വ്യക്തത വരുത്തണം. ലോണുകള്‍ എടുക്കുമ്പോള്‍ തന്നെ തിരിച്ചടയ്ക്കാന്‍ കഴിയുമോയെന്നുളള ആത്മപരിശോധനയാണ് ഓരോരുത്തരും നടത്തേണ്ടത്. ദ്രുതഗതിയില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ ലോണുകള്‍ക്ക് പൊതുവെ പലിശനിരക്കും കൂടുതലായിരിക്കും. ലോണ്‍ എടുത്തതിന് ശേഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നതിനേക്കാള്‍ ബാങ്കുകളുടെ വ്യവസ്ഥകളും പലിശനിരക്കുമെല്ലാം മനസിലാക്കി തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം.

English Summary:

UAE Banks that Offer Easy Loans to Expatriates know the Criteria