ഒമാനില്‍ വാഹമോടിക്കുമ്പോള്‍ ഫോണില്‍ ലൊക്കേഷന്‍ നോക്കിയാല്‍ പിടിവീഴും
മസ്‌കത്ത് ∙ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൊക്കേഷനോ വിലാസമോ നോക്കുന്ന ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് പിഴയും ബ്ലാക്ക് പോയിന്റും. റോയല്‍ ഒമാന്‍ പൊലീസാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളുടെയും ജിപിഎസ് ആപ്ലിക്കേഷനുകളുടെയും ഉപയോഗം നിയമ ലംഘനമായി കണക്കാക്കപ്പെടും.

മസ്‌കത്ത് ∙ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൊക്കേഷനോ വിലാസമോ നോക്കുന്ന ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് പിഴയും ബ്ലാക്ക് പോയിന്റും. റോയല്‍ ഒമാന്‍ പൊലീസാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളുടെയും ജിപിഎസ് ആപ്ലിക്കേഷനുകളുടെയും ഉപയോഗം നിയമ ലംഘനമായി കണക്കാക്കപ്പെടും. വാഹനമോടിക്കൊണ്ടിരിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗങ്ങള്‍ നിയമ ലംഘനങ്ങളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ടെസ്റ്റ് ചെയ്യുകയോ ഓണ്‍ലൈനില്‍ ബ്രൗസ് ചെയ്യുകയോ അരുത്. ജിപിഎസ് നാവിഗേഷന്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ദിശ ഉറപ്പുവരുത്തണം. ശബ്ദ സന്ദേശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുകയും വേണം.
ഒമാന്‍ ട്രാഫിക് നിയമം അനുസരിച്ച് വാഹനമോടിക്കുമ്പോള്‍ ഫോണുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാല്‍ 15 റിയാല്‍ പിഴയും രണ്ട് ബ്ലാക്ക് പോയിന്റും ലഭിക്കും. അമിത വേഗതക്കപ്പുറത്തുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സ്മാര്‍ട്ട് റഡാറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.