പാർക്കിൻ പ്രാഥമിക ഓഹരി വിൽപനയ്ക്ക് റെക്കോർഡ് പ്രതികരണം; ലിസ്റ്റിങ്ങിൽ വൻ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകർ
ദുബായ് ∙ ദുബായ് ആസ്ഥാനമായ പാർക്കിങ് സ്‌പേസ് ഓപ്പറേറ്റർ പാർക്കിനിന്‍റെ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) മികച്ച പ്രതികരണം. ഐപിഒ 259 ബില്യൻ ദിർഹത്തിന്‍റെ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. അതായത് വൻതോതിൽ ഓഹരി സ്വന്തമാക്കുന്നതിനാണ് (ഓവർ സബ്‌സ്‌ക്രൈബഷൻ) നിക്ഷേപകർ ശ്രമിച്ചത്. ഡിഎഫ്എമ്മിൽ നേടിയ

ദുബായ് ∙ ദുബായ് ആസ്ഥാനമായ പാർക്കിങ് സ്‌പേസ് ഓപ്പറേറ്റർ പാർക്കിനിന്‍റെ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) മികച്ച പ്രതികരണം. ഐപിഒ 259 ബില്യൻ ദിർഹത്തിന്‍റെ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. അതായത് വൻതോതിൽ ഓഹരി സ്വന്തമാക്കുന്നതിനാണ് (ഓവർ സബ്‌സ്‌ക്രൈബഷൻ) നിക്ഷേപകർ ശ്രമിച്ചത്. ഡിഎഫ്എമ്മിൽ നേടിയ എക്കാലത്തെയും ഉയർന്ന ഓവർ സബ്‌സ്‌ക്രിപ്‌ഷനാണിത്.
ലിസ്റ്റിങ്ങിലൂടെ 24.9 ശതമാനം ഓഹരിയാണ് കമ്പനി നിക്ഷേപകർക്കായി വിപണിയിലെത്തിച്ചത്. 2.1 ദിർഹമാണ് ഓഹരി വിലയായി നിശ്ചയിച്ചത്. സാലിക്കിനും ദുബായ് ടാക്‌സി കമ്പനിക്കും ശേഷം ആർടിഎയിൽ (റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ) നിന്നു ലിസിറ്റിങ് നടത്തുന്ന പാർക്കിനും മികച്ച പ്രകടനം കാഴ്ചവച്ചത് വിപണിക്ക് ഉണർവ് നൽകും. ഐപിഒയിൽ നിന്നുള്ള വരുമാനത്തിലെ 1.57 ബില്യൻ ദിർഹം ഓഹരി ഉടമയായ ദുബായ് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിലേക്ക് പോകും. ലിസിറ്റിങ്ങിൽ വൻ നേട്ടമാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്.
∙ ദീർഘകാല മൂല്യം
പാർക്കിൻ ഐപിഒയും സ്റ്റോക്കും ദീർഘകാല മൂല്യം നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പുതിയ നിക്ഷേപകരെ പാർക്കിനിലേക്ക് സ്വാഗതം ചെയ്യുന്നതിനും എല്ലാ പങ്കാളികൾക്കും ദീർഘകാല മൂല്യം നൽകുന്നതിനുള്ള ശ്രമം ഉറപ്പിക്കുന്നതിനുള്ള നീക്കം നടത്തുമെന്ന് പാർക്കിൻ അറിയിച്ചു. ദുബായിലെ ഒരു നിർണായക ഇൻഫ്രാസ്ട്രക്ചർ എന്ന നിലയിൽ, നഗരത്തിന്‍റെ വളർച്ചാ പദ്ധതികളിൽ നിർണായക പങ്കാണ് പാർക്കിനുള്ളത്. നഗരത്തിലെ 85 ലൊക്കേഷനുകളിലായി 175,000 പാർക്കിങ് സ്ഥലങ്ങളും ഒൻപത് എംഎസ്‌സിപികളിൽ (മൾട്ടി-സ്റ്റോറി കാർ പാർക്കുകൾ) 4,000ത്തോളം സ്ഥലങ്ങളും ഡവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള ഏഴ് സ്ഥലങ്ങളിലായി ഏകദേശം 18,000 ഇടങ്ങളിലും പാർക്കിൻ പ്രവർത്തിക്കുന്നു. ഇത് വർധിപ്പിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും ഐപിഒയിലൂടെ ലഭിച്ച പണം ഉപയോഗിക്കുമെന്നും പാർക്കിൻ അറിയിച്ചു.