‘അമ്മയെ ആദരിക്കണോ?’; മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്നിൽ പങ്കെടുത്ത് അത് സാധ്യമാക്കാം
ദുബായ്∙ അമ്മയെ ആദരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ 'മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്നി'ലേക്ക് ഉദാരമായി സംഭാവനകൽ നൽകുക. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 1 ബില്യൻ ദിർഹം എൻഡോവ്‌മെന്‍റ് ഫണ്ട് സ്ഥാപിച്ച് അമ്മമാരെ ആദരിക്കാൻ വൈസ് പ്രസിഡന്‍റും

ദുബായ്∙ അമ്മയെ ആദരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ 'മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്നി'ലേക്ക് ഉദാരമായി സംഭാവനകൽ നൽകുക. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 1 ബില്യൻ ദിർഹം എൻഡോവ്‌മെന്‍റ് ഫണ്ട് സ്ഥാപിച്ച് അമ്മമാരെ ആദരിക്കാൻ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ റമസാനിൽ ആരംഭിച്ചതാണ് മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യംപെയ്ൻ. ഇതിനകം സമൂഹത്തിലെ വിവിധ മേഖലകളില്‍ ക്യാംപെയ്നിലേക്ക് സംഭാവനകൾ പ്രവഹിക്കുന്നു. ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ സുപ്രീം ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ക്യാംപെയ്നിലേക്ക് 20 ദശലക്ഷം ദിർഹം സംഭാവന നല്‍കി.
സമൂഹത്തിലെ അംഗങ്ങളോട് സംഭാവന നൽകാൻ ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് സീനിയർ മുഫ്തിയും ഇഫ്താ ഡിപാർട്ട്‌മെന്‍റ് ഡയറക്ടറുമായ ഡോ. അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഹദ്ദാദ് ആഹ്വാനം ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഓരോ വർഷവും മഹത്തായ സംരംഭങ്ങൾ ആരംഭിക്കുന്നത് തുടരുന്നുണ്ടെന്നും തന്‍റെ സംരംഭങ്ങളുടെ നല്ല സ്വാധീനം സമൂഹങ്ങളിൽ വ്യാപകമായി എത്തി ക്കുന്നതിനാൽ തന്‍റെ ദയാപരവും ഉദാരവുമായ സ്വഭാവം ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും ഡോ. അൽ ഹദ്ദാദ് പറഞ്ഞു.
അമ്മമാരെ ആദരിക്കുന്നതിനുമുള്ള ഒരു പ്രധാന മാർഗമായിരിക്കും മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്ൻ. ജീവിതത്തിലുടനീളം അമ്മമാർ നമ്മെ പരിപോഷിപ്പിക്കുകയും സ്നേഹിക്കുകയും നയിക്കുകയും ചെയ്യുന്നു. അവരുടെ ഭാഗത്തുനിന്നുള്ള ഈ നിസ്വാർത്ഥ പ്രവൃത്തികൾ വിലമതിക്കാൻ കഴിയില്ല. കുറഞ്ഞത് ഭാഗികമായെങ്കിലും നമുക്കത് തിരിച്ചടയ്ക്കാൻ കഴിയും. ഒരു അമ്മയ്ക്കുള്ള ഏറ്റവും മികച്ച സമ്മാനം അവരെ ബഹുമാനിക്കുന്നതിനും പരിപാലിക്കുന്നതിനും പുറമേ നമ്മൾ നൽകുന്ന ജീവകാരുണ്യ പ്രവൃത്തി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
∙ സംഭാവന എങ്ങനെ നൽകാം?
മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്നിലേയ്ക്ക് സംഭാവന നൽകാൻ ഒട്ടേറെ വഴികളുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവന നൽകാം:
∙ ക്യാംപെയ്നിന്‍റെ വെബ്‌സൈറ്റ് (mothersfund.ae)
∙ ടോൾ ഫ്രീ നമ്പർ (800 9999) വഴിയുള്ള കോൾ സെന്‍റർ
∙ എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്കിന്‍റെ (AE790340003708472909201) പ്രചാരണ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് യുഎഇ ദിർഹം ട്രാൻസ്ഫർ ചെയ്യാം.
∙എസ്എംഎസ് വഴി “Mother” എന്ന വാക്ക് ഇനിപ്പറയുന്ന നമ്പറുകളിലേക്ക് (1034, 1035, 1036, 1038) ഇത്തിസലാത്തിന് അയച്ചുകൊണ്ട്.
∙ദുബായ് നൗ(DubaiNow) ആപ്പിലെ “Donations” എന്ന ഓപ്ഷൻ വഴി. ദുബായുടെ കമ്മ്യൂണിറ്റി സംഭാവനകളുടെ പ്ലാറ്റ്‌ഫോമായ ജൂഡിലും ക്ലിക്ക് ചെയ്ത് സംഭാവന അയക്കാം.