ദുബായ് ∙ പുതിയ ജോലി ലഭിച്ച് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി സുഹൃത്തുക്കളും സഹോദരനും പൊലീസിൽ പരാതിപ്പെട്ടു. അൽ വർഖയിൽ താമസിച്ചിരുന്ന വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടിൽ അഫ്സലി(27) നെയാണ് മാർച്ച് രണ്ട് മുതൽ ദുബായിൽ നിന്ന് കാണാതായത്. നേരത്തെ ദുബായിൽ ബാർബർ ഷോപ്പിൽ ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പുതിയ ജോലി ലഭിച്ച് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി സുഹൃത്തുക്കളും സഹോദരനും പൊലീസിൽ പരാതിപ്പെട്ടു. അൽ വർഖയിൽ താമസിച്ചിരുന്ന വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടിൽ അഫ്സലി(27) നെയാണ് മാർച്ച് രണ്ട് മുതൽ ദുബായിൽ നിന്ന് കാണാതായത്. 

നേരത്തെ ദുബായിൽ ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന അഫ് സൽ കുറച്ചുനാൾ നാട്ടിൽ നിന്ന ശേഷം ഫെബ്രുവരി 26നാണ് അൽ വർഖയിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ വേണ്ടി തിരിച്ചെത്തിയത്. മുൻപ് നാട്ടിൽ പോയപ്പോൾ സുഹൃത്തിനെ ഏൽപിച്ച മൊബൈൽ ഫോൺ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയിൽ നിന്ന് സഹോദരൻ ഫോൺ വിളിച്ചപ്പോഴും സ്വിച്ഡ് ഒാഫായിരുന്നു. മൊബൈൽ നല്‍കിയിരുന്നു എന്ന് പറഞ്ഞ സുഹൃത്തിന്റെ സ്ഥലത്തും എത്തിയിരുന്നില്ലെന്ന് ദുബായ് വയനാട് കെഎംസിസി ജനറൽ സെക്രട്ടറി രഹ് നാസ് യാസിന്‍ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ADVERTISEMENT

പൊലീസിനോടൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും വ്യാപക തിരച്ചിൽ നടത്തിവരുന്നു. വിവരമിറിഞ്ഞ് സൗദിയിൽ നിന്ന് ദുബായിലെത്തിയ അഫ് സലിന്റെ സഹോദരനും വ്യാപക അന്വേഷണം നടത്തുന്നു. അഫ്സലിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക – 0502413001/ 0566678247.

English Summary:

Malayali Youth, 27, Missing in Dubai