ദുബായ്/ഷാർജ ∙ ദിവസേന 12,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൂട്ടി മലയാളികളുടെ നേതൃത്വത്തിലുള്ള മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്). ദുബായ്, ഷാർജ എന്നിവിടങ്ങളിലെ 11 ലേബർ ക്യാംപുകളിലായി എംഎസ്എസ് ഒരുക്കുന്ന സമൂഹ നോമ്പുതുറ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസമാകുകയാണ്. ഒന്നര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/ഷാർജ ∙ ദിവസേന 12,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൂട്ടി മലയാളികളുടെ നേതൃത്വത്തിലുള്ള മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്). ദുബായ്, ഷാർജ എന്നിവിടങ്ങളിലെ 11 ലേബർ ക്യാംപുകളിലായി എംഎസ്എസ് ഒരുക്കുന്ന സമൂഹ നോമ്പുതുറ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസമാകുകയാണ്. ഒന്നര പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് എംഎസ്എസ് ഇഫ്താർ നൽകിയത്.

ഷാർജ സജ വ്യവസായ മേഖലയിലെ ആറിടങ്ങളിലായി ദിവസേന 6000 പേർക്കും ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ 3000 പേർക്കും ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ (ഡിഐപി) 3000 പേർക്കുമാണ് നോമ്പുതുറ നൽകിവരുന്നത്. ഓരോ ക്യാംപിലും മുൻ വർഷത്തെക്കാൾ 35% ആളുകൾ കൂടുതലായി എത്തുന്നുണ്ട്. അഭ്യുദയകാംക്ഷികളുടെ പിന്തുണയിലാണ് 15ാം വർഷവും ഇഫ്താർ വിതരണം സുഗമമായി നടക്കുന്നതെന്ന് ചെയർമാൻ എ.കെ. അബ്ദുൽഅസീസ് പറഞ്ഞു. 

ഷാർജ സജ വ്യവസായ മേഖലയിലെ നോമ്പുതുറയിൽനിന്ന്.
ADVERTISEMENT

വൊളന്റിയറായി സേവനമനുഷ്ഠിക്കാൻ താൽപര്യമുള്ളവർ 0551045936, 0559006929 നമ്പറിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത് പറഞ്ഞു. ഇഫ്താറിന് പുറമേ സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കും ആവശ്യമായ പരിശീലനങ്ങൾ, രക്തദാനം, മെഡിക്കൽ ക്യാംപ്, വ്യക്തിത്വ വികസന പരിശീലനം, കരിയർ ഗൈഡൻസ് തുടങ്ങിയ സേവനങ്ങളും ചെയ്തുവരുന്നു. ദുബായ് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) അംഗീകാരത്തോടെയാണ് പ്രവർത്തനം.

ഫിത്ർ സകാത് വിതരണം: ഏഴ് അംഗീകൃത കേന്ദ്രങ്ങൾക്ക് അനുമതി
വ്രതാനുഷ്ഠാനം പോലെ ഇസ്‌ലാമിലെ നിർബന്ധ ആരാധനാ കർമമായ ഫിത്ർ സകാത്തിന്റെ തുക 25 ദിർഹമായി നിജപ്പെടുത്തിയതായി യുഎഇ ഫത്‍വ കൗൺസിൽ അറിയിച്ചു. വിവിധ കാരണങ്ങളാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രായശ്ചിത്ത ദാനമായി ഓരോ ദിവസത്തിനും 15 ദിർഹം വീതമാണ് നൽകേണ്ടത്. മനഃപൂർവം നോമ്പ് മുറിക്കുന്നവർ 60 പേരുടെ ഭക്ഷണത്തിനു ആവശ്യമായ 900 ദിർഹം നൽകണം.

ADVERTISEMENT

പെരുന്നാൾ ദിവസത്തിനുള്ള വിഭവങ്ങൾ കഴിച്ച് മിച്ചമുള്ളത് എല്ലാവരും ഫിത്ർ സകാത്ത് നൽകണമെന്നാണ് ഇസ്്ലാം അനുശാസിക്കുന്നത്. വ്രതാനുഷ്ഠാനത്തിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സാമൂഹിക മാനമാണ് ഫിത്ർ സകാത്തിന്റെ സന്ദേശം. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി നൽകേണ്ടത്. പണമായും നൽകാം. വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് ഉത്തമം. ഫിത്ർ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാൻ യുഎഇയിൽ 7 അംഗീകൃത കേന്ദ്രങ്ങൾക്കാണ് അനുമതി.

അംഗീകൃത കേന്ദ്രങ്ങൾ
∙ എമിറേറ്റ്സ് റെഡ് ക്രസന്റ് www.emiratesrc.ae
∙ ബൈത്ത് അൽ ഖൈർ www.beitalkhair.org
∙ സകാത്ത് ഫണ്ട് www.zakatfund.gov.ae
∙ ദുബായ് നൗ https://dubainow.dubai.ae/
∙ ഷാർജ ചാരിറ്റി ഇന്റർനാഷനൽ www.shjc.sharjah.ae
∙ ഫുജൈറ വെൽഫെയർ അസോസിയേഷൻ www.fujcharity.ae
∙ ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ www.ico.org.ae

English Summary:

Model Service Society provides 12,000 Iftar meals for workers daily

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT