ഫുജൈറ ഭരണാധികാരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി
ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ചർച്ച നടത്തി.

ഫുജൈറ ∙ ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ചർച്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖർക്കായി ഫുജൈറ ഭരണാധികാരി നടത്തിയ ഇഫ്താർ സംഗമത്തിലായിരുന്നു കൂടിക്കാഴ്ച. റമസാൻ ആശംസ കൈമാറിയ ഇരുവരും സദ്പ്രവർത്തനങ്ങളിൽ ലോക മുസ്‍ലിം സമൂഹം ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. മർക്കസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ കാന്തപുരം വിശദീകരിച്ചു. കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഷെയ്ഖുമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.