അബുദാബി∙ പകൽ മുഴുവൻ ഉപവസിച്ച ശേഷം ഇഫ്താറിന് അമിതഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുമെന്ന് ഡോക്ടർമാർ. ഇതു ദഹനക്കേടിനപ്പുറം ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകും. നോമ്പ് തുടങ്ങിയ ശേഷം ദഹനക്കേട്, ഛർദി, ശാരീരിക അസ്വസ്ഥത തുടങ്ങിയ കാരണങ്ങളാൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി. പ്രമേഹം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പകൽ മുഴുവൻ ഉപവസിച്ച ശേഷം ഇഫ്താറിന് അമിതഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുമെന്ന് ഡോക്ടർമാർ. ഇതു ദഹനക്കേടിനപ്പുറം ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകും. നോമ്പ് തുടങ്ങിയ ശേഷം ദഹനക്കേട്, ഛർദി, ശാരീരിക അസ്വസ്ഥത തുടങ്ങിയ കാരണങ്ങളാൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി. പ്രമേഹം, രക്തസമ്മർദം, വൃക്ക തകരാർ, തലവേദന തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്നവരെ കൂടാതെ അർബുദ രോഗികളും ചികിത്സയ്ക്കെത്തുന്നതും വർധിച്ചു. 

നോമ്പുതുറന്ന ശേഷം കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതൽ കാലറി എത്തുന്നതാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്ന് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി സീനിയർ സ്പെഷലിസ്റ്റും (എമർജൻസി മെഡിസിൻ) കോർ ഫാക്കൽറ്റിയും ഖലീഫ യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഡാനിഷ് സലീം പറഞ്ഞു. നോമ്പ് തുറന്ന ഉടൻ വലിയ അളവിൽ ഭക്ഷണം സ്വീകരിക്കാൻ ശരീരം സജ്ജമല്ല. ഘട്ടം ഘട്ടമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. വ്രതമെടുക്കുന്ന വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് 12 മണിക്കൂറോടെ ഇല്ലാതാകും. പിന്നീട് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിച്ച് തുടങ്ങുമ്പോഴാണ് നോമ്പിന്റെ ഗുണം ശരീരത്തിനു ലഭിക്കുക. 
∙ പഴം, പച്ചക്കറി ഒഴിവാക്കരുത്
വ്രതകാലത്ത് ആശുപത്രിയിൽ എത്തുന്നവരിൽ കൂടുതലും ആവശ്യത്തിന് വെള്ളം കുടിക്കാത്തവരും പഴം, പച്ചക്കറി കഴിക്കാത്തവരുമാണെന്ന് ഡോക്ടർ പറഞ്ഞു. തണ്ണിമത്തൻ, ഓറഞ്ച്, മുസംബി, കാരറ്റ്, കുക്കുംമ്പർ എന്നിവ ധാരാളം കഴിക്കണം. 
∙ ഉപ്പും മധുരവും പാകത്തിന്
അച്ചാർ, ഉപ്പിലിട്ടത്, പായ്ക്കറ്റ് ഭക്ഷണം തുടങ്ങി ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദം, സ്ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. കൂടാതെ ഉപ്പ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ഉപവാസത്തിനുശേഷം മധുരപലഹാരങ്ങൾ അമിതമായി കഴിക്കുനത് പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും. 
∙ അമിതമാകരുത്
പൊരിച്ചതും വറുത്തതുമായ പലഹാരങ്ങൾ ധാരാളം കഴിക്കുന്നതും ദോഷം ചെയ്യും. 
∙ മരുന്ന് നിർത്തരുത്
പതിവായി കഴിക്കുന്ന മരുന്നുകൾ നിർത്തരുത്. രാവിലെ കഴിക്കേണ്ട മരുന്ന് ഇടയത്താഴ സമയത്തും വൈകിട്ട് കഴിക്കേണ്ടത് നോമ്പു തുറന്ന ശേഷവുമാക്കാം. പ്രമേഹ രോഗികൾ ഉൾപ്പെടെ സ്വന്തം നിലയിൽ മരുന്നിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് അപകടകരമാണ്. മരുന്നുകളുടെ ക്രമീകരണത്തിന് ഡോക്ടറുടെ നിർദേശം തേടണമെന്ന്  ഡോ. ഡാനിഷ് സലിം പറഞ്ഞു.
∙ നോമ്പ് തുറന്നാൽ
വ്രതാനുഷ്ഠാനത്തിന്റെ ഗുണം ശരീരത്തിനു ശരിക്കു ലഭിക്കാ‍ൻനോമ്പു തുറന്ന ഉടൻ 2 ഗ്ലാസ് വെള്ളം കുടിക്കണം. ഇതിനുശേഷം പഴങ്ങൾ കഴിച്ച് വയറിനെ മയപ്പെടുത്താം. പ്രാർഥനയ്ക്കു ശേഷം വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിച്ച് പിന്നീട് കട്ടിആഹാരം കഴിക്കാം. ഒരു മണിക്കൂറിന് ശേഷം വീണ്ടും 2 ഗ്ലാസ് വെള്ളം കുടിക്കുക. പുലർച്ചെ ഇടയത്താഴം വരെ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ ജലാംശം നിലനിർത്താനും ബുദ്ധിമുട്ടുകൾ മാറാനും ഇതു സഹായിക്കും. പകരം നോമ്പ് തുറന്ന ഉടൻ ബിരിയാണി ഉൾപ്പെടെ കട്ടിയായ ആഹാരംകഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും.

English Summary:

Increase in Hospital Visits after Iftar Prompts Health Warning from UAE Doctors