ദുബായ് ∙ കോവിഡിനു ശേഷം കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്തെ ബാങ്കുകളിലെ തൊഴിൽ വളർച്ച 14% ആയി. സെൻട്രൽ ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കോവിഡാനന്തരം 4800 പുതിയ നിയമനങ്ങൾ ബാങ്കുകൾ പൂർത്തിയാക്കി. 2023 അവസാനിക്കുമ്പോൾ രാജ്യത്തെ 61 ബാങ്കുകളിൽ 38,200 ജോലിക്കാരുണ്ട്. 2020ൽ ഉദ്യോഗസ്ഥരുടെ എണ്ണം 33,400

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡിനു ശേഷം കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്തെ ബാങ്കുകളിലെ തൊഴിൽ വളർച്ച 14% ആയി. സെൻട്രൽ ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കോവിഡാനന്തരം 4800 പുതിയ നിയമനങ്ങൾ ബാങ്കുകൾ പൂർത്തിയാക്കി. 2023 അവസാനിക്കുമ്പോൾ രാജ്യത്തെ 61 ബാങ്കുകളിൽ 38,200 ജോലിക്കാരുണ്ട്. 2020ൽ ഉദ്യോഗസ്ഥരുടെ എണ്ണം 33,400 മാത്രമായിരുന്നു. പ്രതിവർഷം 2.1% വളർച്ചയാണ് നിയമനങ്ങളിൽ രേഖപ്പെടുത്തിയത്.

22 ദേശീയ ബാങ്കുകളാണ് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. 39 വിദേശ ബാങ്കുകൾ 300 പുതിയ നിയമനങ്ങളാണ് 2020നു ശേഷം നടത്തിയത്. ഈ ബാങ്കുകളിൽ ഇപ്പോൾ 7300 ജീവനക്കാരുണ്ട്. മൊത്തം ബാങ്ക് ജീവനക്കാരിൽ 19 % ആണിത്. ഡിജിറ്റൽ ബാങ്കിങ് രീതിയിലേക്ക് മാറുന്നത് ബാങ്കുകൾ വിപുലപ്പെടുത്തുന്നുണ്ടെങ്കിലും തൊഴിൽ നിയമനത്തെ ഇതു ബാധിച്ചില്ല. എന്നാൽ 2020ൽ വിവിധ ബാങ്കുകൾക്ക് 614 ശാഖകൾ ഉണ്ടായിരുന്നത് 2023 ൽ 561 ആയി ചുരുങ്ങി. ഇതിൽ 489 ശാഖകൾ ദേശീയ ബാങ്കുകളുടേതും 72 ശാഖകൾ വിദേശ ബാങ്കുകളുടേതുമാണ്. അതേസമയം, ഇലക്ട്രോണിക്  ബാങ്കിങ് യൂണിറ്റുകളിൽ വർധനയുണ്ട്. 2022 ൽ 33 യൂണിറ്റുകൾ ഉണ്ടായിരുന്നത് 2023ൽ 46 ഇ- യൂണിറ്റുകളായി ഉയർന്നു.

English Summary:

2.1% Year-Over-Year Growth in Banking Recruitment