ദിബ്ബ ∙ വെയ്സ്റ്റ് ബിന്നി(മാലിന്യപ്പെട്ടിയിൽ) നിന്ന് കളഞ്ഞുകിട്ടിയ വിലകൂടിയ കാറിൻ്റെ താക്കോലാണ് ഷാർജ എമിറേറ്റിൽപ്പെട്ട ദിബ്ബയിൽ താമസിക്കുന്ന മലപ്പുറം തിരൂർ സ്വദേശി ഹമീദ് കുറ്റൂരിന് ഒരിക്കലും ആഗ്രഹിക്കാത്ത ചില സൗഭാഗ്യങ്ങൾ കൊണ്ടുവന്നത്. ആഡംബര കാറിൽ അറബിയോടൊപ്പം ഒരു സവാരി, ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു

ദിബ്ബ ∙ വെയ്സ്റ്റ് ബിന്നി(മാലിന്യപ്പെട്ടിയിൽ) നിന്ന് കളഞ്ഞുകിട്ടിയ വിലകൂടിയ കാറിൻ്റെ താക്കോലാണ് ഷാർജ എമിറേറ്റിൽപ്പെട്ട ദിബ്ബയിൽ താമസിക്കുന്ന മലപ്പുറം തിരൂർ സ്വദേശി ഹമീദ് കുറ്റൂരിന് ഒരിക്കലും ആഗ്രഹിക്കാത്ത ചില സൗഭാഗ്യങ്ങൾ കൊണ്ടുവന്നത്. ആഡംബര കാറിൽ അറബിയോടൊപ്പം ഒരു സവാരി, ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിബ്ബ ∙ വെയ്സ്റ്റ് ബിന്നി(മാലിന്യപ്പെട്ടിയിൽ) നിന്ന് കളഞ്ഞുകിട്ടിയ വിലകൂടിയ കാറിൻ്റെ താക്കോലാണ് ഷാർജ എമിറേറ്റിൽപ്പെട്ട ദിബ്ബയിൽ താമസിക്കുന്ന മലപ്പുറം തിരൂർ സ്വദേശി ഹമീദ് കുറ്റൂരിന് ഒരിക്കലും ആഗ്രഹിക്കാത്ത ചില സൗഭാഗ്യങ്ങൾ കൊണ്ടുവന്നത്. ആഡംബര കാറിൽ അറബിയോടൊപ്പം ഒരു സവാരി, ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിബ്ബ ∙ വെയ്സ്റ്റ് ബിന്നിൽ (മാലിന്യപ്പെട്ടിയിൽ) നിന്ന് കളഞ്ഞുകിട്ടിയ വിലകൂടിയ കാറിന്‍റെ താക്കോലാണ് ഷാർജ എമിറേറ്റിൽപ്പെട്ട ദിബ്ബയിൽ താമസിക്കുന്ന മലപ്പുറം തിരൂർ സ്വദേശി ഹമീദ് കുറ്റൂരിന് ഒരിക്കലും ആഗ്രഹിക്കാത്ത ചില സൗഭാഗ്യങ്ങൾ കൊണ്ടുവന്നത്. ആഡംബര കാറിൽ അറബിയോടൊപ്പം ഒരു സവാരി, ഫൈവ് സ്റ്റാർ ഹോട്ടലിൽ  രാപ്പകൽ കുടുംബ സമേതം താമസം, മക്കൾ രണ്ടു പേർക്ക് പുത്തൻ സൈക്കിൾ... പരസഹായിയായ ഈ 39 വയസ്സുകാരൻ ഇതിനകം സമൂഹമാധ്യമത്തിലൂടെ പ്രശസ്തനാണെങ്കിലും തന്‍റെ സൗഭാഗ്യങ്ങൾ തുറന്ന് പറയുകയും കാണിക്കുകയും ചെയ്തതു വഴി ഫോളേവേഴ്സിന്‍റെ എണ്ണം കുത്തനെ ഉയരുകയും ചെയ്തു. ഇന്നലെ വരെ ഇൻസ്റ്റഗ്രാമിൽ മാത്രം 2.42 ലക്ഷവും എഫ് ബിയിൽ 1.57 ലക്ഷവും ടിക് ടോക്കിൽ 1.8 ലക്ഷവും ഫോളോവേഴ്സുണ്ട്. ഷാർജ മതകാര്യ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഹമീദ് താൻ കടന്നുവന്ന വഴികൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഹമീദ് കുറ്റൂർ മക്കളോടൊപ്പം റാഡിസൺ ബ്ലു ഹോട്ടലിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ഏഴാം ക്ലാസ് വിദ്യാഭ്യാസം; ഇപ്പോൾ സർക്കാർ ജീവനക്കാരൻ
പഠിക്കാൻ 'ബഹു മിടുക്കനാ'യതിനാൽ ഏഴാം ക്ലാസിൽ സ്കൂളിനോട് സലാം പറഞ്ഞ്, 2005ലായിരുന്നു ഹമീദ് ഭാഗ്യപരീക്ഷണത്തിന് യുഎഇയിലെത്തിയത്. അബുദാബിയിലെ ഒരു കെട്ടിട നിർമാണ കമ്പനിയിലായിരുന്നു ജോലി. മൂന്ന് വർഷം പണിയെടുത്തപ്പോൾ കമ്പനി 'നന്നായി' എന്ന് തോന്നി വീസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചു വന്ന് ദുബായിലെ ഒരു ഹൈപ്പർമാർക്കറ്റിൽ 'ഹൈപ്പര്‍ ടെൻഷനി'ല്ലാതെ 11 വർഷം ജോലി ചെയ്തു. പത്താം ക്ലാസിൽ ഒരു പരീക്ഷണം കൂടി നടത്തിയാലോ എന്നാലോചിച്ച് പരീക്ഷയെഴുതി. ആരുടെ ഭാഗ്യമെന്നറിയില്ല, ആ കടമ്പ അനായാസം ചാടിക്കടന്നു. തുടർന്നാണ് മതകാര്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 34 പള്ളികളിൽ ഇലക്ട്രീഷ്യൻ–പ്ലംബറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. കൂടെ ആംബുലൻസ് ഡ്രൈവറുമാണ്. ദിബ്ബയിൽ മരണം സംഭവിച്ചാൽ വീടുകളിൽ ചെന്ന് മൃതദേഹം കൊണ്ടുവന്ന് മരണാനന്തര ക്രിയകൾക്ക് സഹായം ചെയ്യുന്നു.

ഹമീദ് കുറ്റൂർ അറബിയോടൊപ്പം കുട്ടികൾക്ക് സൈക്കിൾവാങ്ങാനുള്ള യാത്രയിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ADVERTISEMENT

∙ വിലകൂടിയ വസ്തുക്കൾ; ആദ്യം തോന്നിയത് അമ്പരപ്പ്
അഞ്ച് വർഷത്തോളമായി ദിബ്ബയിലെ പള്ളി അങ്കണത്തിലെ വീട്ടിലാണ് ഹമീദ് കുടുംബസമേതം ഹമീദ് താമസിക്കുന്നത്. ചുറ്റുവട്ടത്ത് വലിയ സ്വദേശി ഭവനങ്ങൾ. ഇവിടെ താമസിക്കുന്നവർ ഉപയോഗിച്ച് കളയുന്ന, കേടുവന്നതും അല്ലാത്തതുമായ വിലകൂടിയ വസ്തുക്കൾ പലതും പരിസരത്തെ വെയ്സ്റ്റ് ബിന്നിനടുത്ത് കൂട്ടിയിട്ടിരിക്കുന്നത് എന്നും കാണുമായിരുന്നു. ഇത്രയും നല്ല സാധനങ്ങൾ കളയുകയോ എന്ന അമ്പരപ്പായിരുന്നു ആദ്യം. അതിൽ നിന്ന് തനിക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കും. ഒരിക്കൽ നല്ലൊരു സോഫ അവിടെ കിടക്കുന്നത് കണ്ടു. അതിന്‍റെ വിഡിയോ ഹമീദ് മൊബൈൽ ക്യാമറയിൽ പകർത്തി, 'ഇവിടെയൊരു നല്ല സോഫ ഉപേക്ഷിച്ചിട്ടുണ്ടെന്നും ആർക്കെങ്കിലും വേണമെങ്കിൽ തന്നെ ബന്ധപ്പെടണമെന്നും' അറിയിച്ചു. ഒരുപാടു പേർ അവർക്ക് വേണമെന്ന് പറഞ്ഞ് കമന്‍റ് ചെയ്തു. ഉടൻ ആവേശത്തോടെ വെയ്സ്റ്റ് ബിന്നിനടുത്ത് ചെന്നപ്പോൾ അതവിടെ ഇല്ലായിരുന്നു. ‌

ഹമീദ് കുറ്റൂർ സുഹൃത്ത് നസ്റൂണിനോടൊപ്പം. ചിത്രം: മനോരമ

അതിന് ശേഷം സാധനങ്ങൾ ഹമീദ് എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിവച്ചു. മെഡിക്കൽ കട്ടിൽ, കുട്ടികളുടെ കട്ടിൽ, വസ്ത്രങ്ങൾ, ചെറിയ കൂളർ, വാക്കം ക്ലീനർ, തൊട്ടിൽ, കുട്ടികളുടെ സൈക്കിൾ, കളിപ്പാട്ടം, ടെലിവിഷൻ, കബോർഡ്, കാർപെറ്റ്, കുക്കിങ് റേഞ്ച് തുടങ്ങി ജനറേറ്റർ വരെ ശേഖരത്തിലേക്ക് വന്നു. ഇതിന്‍റെയെല്ലാം വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമ്പോൾ ആവശ്യക്കാർ ബന്ധപ്പെടും. ലൊക്കേഷൻ അയച്ചുകൊടുക്കുമ്പോൾ  അവർ വന്ന് സാധനം എടുത്തുകൊണ്ടുപോകും. യുഎഇയുടെ മിക്ക എമിറേറ്റുകളിൽ നിന്നും ആവശ്യക്കാരെത്തിയിട്ടുണ്ടെന്ന് ഹമീദ് പറയുന്നു. തങ്ങളുപേക്ഷിക്കുന്ന സാധനങ്ങൾ ഈ മലബാറി യുവാവ് നന്നാക്കിയെടുത്ത് പാവങ്ങൾക്ക് സമ്മാനിക്കുന്നു എന്ന് മനസിലാക്കി ഇപ്പോൾ സ്വദേശികൾ ഹമീദിനെ ഫോണിൽ ബന്ധപ്പെട്ട് സാധനങ്ങൾ കൈമാറുന്നുമുണ്ട്.

ഹമീദ് കുറ്റൂർ തനിക്ക് കിട്ടിയ സാധനങ്ങളുടെ ശേഖരവുമായി. ചിത്രം: മനോരമ

ഇദ്ദേഹത്തിന്‍റെ ഈ പരിപാടിക്ക് ആദ്യം ഭാര്യയുടെയൊന്നും പിന്തുണ ലഭിച്ചിരുന്നില്ല. സാധനങ്ങൾ പലരും സന്തോഷത്തോടെ നന്ദി പറഞ്ഞ് എടുത്തുകൊണ്ടുപോകുമ്പോൾ ഭാര്യയുടെയും മനംനിറയാനും മനംമാറാനും തുടങ്ങി. പിന്നീട് ഭാര്യയും മക്കളായ ഇസ, ഇൽഫ എന്നിവരും കട്ട സപ്പോർട്ട് നൽകിത്തുടങ്ങി. അങ്ങനെയാണ് രാത്രി 10 മണിയൊക്കെ കഴിയുമ്പോൾ വാഹനവുമായി ചെന്ന് സാധനങ്ങൾ ശേഖരിക്കാൻ ആരംഭിച്ചത്. സാധിക്കുന്നത്ര വസ്തുക്കൾ വാഹനത്തിൽ കയറ്റും. അതിന് കഴിയാത്തപ്പോൾ തലച്ചുമടായി വീട്ടിലെത്തിക്കും. ഒന്നര കിലോ മീറ്റർ അകലെ നിന്നുപോലും ഇത്തരത്തിൽ ഭാരം ചുമന്നിട്ടുണ്ട്. എന്നാൽ, ആവശ്യക്കാരെയോർക്കുമ്പോൾ അതൊരു ഭാരമായേ തോന്നാറില്ല. ചിലപ്പോൾ അന്ന് രാത്രി തന്നെ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്യും അല്ലെങ്കിൽ പിറ്റേന്ന് രാവിലെ. അതുകണ്ട് ആദ്യം വരുന്നവർക്ക് സാധനം കൈമാറും; എല്ലാം സൗജന്യമായി.

ഹമീദ് കുറ്റൂർ തനിക്ക് കിട്ടിയ സാധനങ്ങളുടെ ശേഖരവുമായി. ചിത്രം: മനോരമ

∙ ടിക് ടോക്കിൽ തുടങ്ങി; സമൂഹമാധ്യമ താരമായി
ടിക് ടോക്കിൽ ഇലക്ട്രിക്–പ്ലംബിങ് ജോലികളുടെ ടിപ്സ് പറഞ്ഞുകൊടുത്തായിരുന്നു സമൂഹമാധ്യമത്തിലേയ്ക്ക് ഹമീദ് അരങ്ങേറ്റം കുറിച്ചത്. അതങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ് ഈ വഴിത്തിരിവുണ്ടായത്. നല്ല നല്ല സാധനങ്ങൾ വെറുതെ നശിച്ചുപോകുന്നത് കണ്ടപ്പോൾ വിഷമം തോന്നിയാണ് അത് ശേഖരിക്കാനും വിഡിയോ ചെയ്ത് മറ്റുള്ളവരെ അറിയിക്കാനും തുടങ്ങിയതെന്ന് ഇദ്ദേഹം പറയുന്നു. നമ്മളത് എടുത്തില്ലെങ്കിൽ മുനിസിപാലിറ്റി കൊണ്ടുപോയി റിസൈക്കിൾ ചെയ്യും. അതിന് പകരം ആവശ്യക്കാർക്ക് അവ ലഭിച്ചാൽ വലിയ ഉപകാരമാകുമല്ലോ എന്ന് തോന്നി. നാട്ടിൽ നിന്നുപോലും ആവശ്യക്കാർ വിളിക്കും. പലർക്കും പലതരത്തിലുള്ള സഹായം നൽകി. ദിബ്ബയിലെയും മറ്റും വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടി പ്രമോഷൻ വിഡിയോ ചെയ്ത് കിട്ടുന്ന പണത്തിൽ നിന്ന് നല്ലൊരു ശതമാനം ഇത്തരത്തിൽ സഹായം നൽകാൻ ഉപയോഗിക്കും. അടുത്തിടെ ഒരു നിർധന യുവതിക്ക് തയ്യൽ മെഷീൻ നൽകുകയുണ്ടായി. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ ഇവരിൽ നിന്ന് നറുക്കിട്ടാണ് സാധനം നൽകേണ്ടവരെ തീരുമാനിക്കുന്നത്.

ഹമീദ് കുറ്റൂർ തനിക്ക് കിട്ടിയ സാധനങ്ങളുടെ ശേഖരവുമായി. ചിത്രം: മനോരമ
ADVERTISEMENT

∙ ഉമ്മുൽഖുവൈനിൽ നിന്ന് പൂച്ചക്കുട്ടികൾ
ദിബ്ബയിലെ ഹമീദിന്‍റെ കൊച്ചുവീടിന് ചുറ്റും ഓടിക്കളിക്കുന്ന പഞ്ഞിക്കെട്ട് പോലുള്ള അറേബ്യൻ പൂച്ചക്കുട്ടികളെ കാണാം. ഉമ്മുൽഖുവൈനിലെ ഒരു വീട്ടുകാർ വിളിച്ച് ഏൽപിച്ചതാണ്. അവ പിന്നീട് പെറ്റുപെരുകി ഒൻപതോളമായി. പള്ളിയങ്കണമായതിനാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകേണ്ടെന്ന് കരുതി മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാത്തിനെയും ആവശ്യക്കാർക്ക് നൽകി. പൂച്ചക്കുട്ടികൾക്ക് സ്പെഷ്യൽ പായ്ക്കറ്റ് ഫൂഡാണ് കൊടുക്കുന്നത്.

∙ ഉപ്പച്ചിയെ കാണുമ്പോൾ മക്കൾക്ക് സങ്കടം
ഉപ്പച്ചി രാത്രി പണിയെടുക്കുന്നത് കാണുമ്പോ എനിക്ക് സങ്കടാവലുണ്ട് – ഹമീദിന്‍റെ കൊച്ചുമകൾ ഇൽഫയുടേതാണ് ഈ വാക്കുകൾ. എന്തെങ്കിലും സാധനം കിട്ടിയാൽ അത് നന്നാക്കാൻ വേണ്ടി പുലർച്ചെ ഒരു മണിവരെ ഇരിക്കാറുണ്ട്. അതുകഴിയും വരെ മക്കൾ ഉറങ്ങാതെ കാത്തിരിക്കും. ഇൽഫയ്ക്കും മൂത്തമകൾ ഇസയ്ക്കും ഇപ്പോൾ ഇതെല്ലാം ഒരാവേശമാണ്. ഉപ്പച്ചിയെ ഇരുവരും കഴിയുംവിധം സഹായിക്കും.

ഹമീദ് കുറ്റൂർ തനിക്ക് കിട്ടിയ സാധനങ്ങളുടെ ശേഖരവുമായി. ചിത്രം: മനോരമ

∙ ആഡംബര കാറിന്‍റെ താക്കോൽ കിട്ടി; പിന്നെ സംഭവിച്ചത്!
എല്ലാ ദിവസവും രാത്രി തന്‍റെ വീട്ടിലെ വെയ്സ്റ്റ് കളയാൻ പോകാറുണ്ട് ഹമീദ്. ഇത്തരത്തിൽ ഒരു ദിവസം വെയ്സ്റ്റ് ബിന്നിൽ ഒരു താക്കോർ വീണു കിടക്കുന്നത് കണ്ടു. എടുത്തു നോക്കിയപ്പോൾ നല്ല ഭാരമുണ്ട് – ഏതോ ആഡംബര കാറിന്‍റെ താക്കോലാണെന്ന് മനസിലായി. തുടർന്ന് പരിസരത്തെ ഓരോ വില്ലകളുടെയും ഗേറ്റിന് മുന്നിൽ പോയി താക്കോല്‍ അമർത്തിയപ്പോൾ ഒരു വലിയ വില്ലയുടെ കോമ്പൗണ്ടിനകത്ത് നിർത്തിയിട്ടിരുന്ന കാർ 'കീ കീ' എന്ന് കരഞ്ഞു. ബെല്ലടിച്ചപ്പോൾ വീട്ടുജോലിക്കാരി വന്നു. അവരെ ആ വിലകൂടിയ ബെൻസ് കാറിന്‍റെ താക്കോൽ ഏൽപിച്ച് മടങ്ങി.

പിന്നീടാണ് അറിഞ്ഞത്, താക്കോൽ കാണാതായതോടെ രണ്ട് ദിവസത്തോളം വീട്ടുകാർ അതിന് വേണ്ടി തിരച്ചിൽ നടത്തി ഒടുവിൽ നിരാശരായി കാർ വർക് ഷോപ്പിൽ കൊണ്ടുപോകാൻ വേണ്ടി പിറ്റേന്ന് റിക്കവറി വാഹനം വരാൻ ഏർപ്പാടാക്കിയിരുന്നുവെന്ന്. തുടർന്ന് വീട്ടുടമയായ അറബി ഹമീദിനെ കാണാനെത്തി. എന്താണ് നിനക്ക് വേണ്ടത്? ഇതായിരുന്നു അറബിയുടെ ആദ്യ ചോദ്യം. ഏയ്, എനിക്കൊന്നും വേണ്ടെന്നായി ഹമീദ്. എന്‍റെ കൂടെ വാ എന്ന് പറഞ്ഞ് ഹമീദിനെ തന്‍റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി വേറൊരു കാറിന്‍റെ ചാവി കൊടുത്തു. വീട്ടിലുപയോഗിക്കുന്ന കാറാണിതെന്നും ഡ്രൈവർ വീസ റദ്ദാക്കി പോയതിനാൽ നീ കൊണ്ടൊയ്ക്കോളൂ എന്നുമായിരുന്നു അറബിയുടെ നന്ദിപൂർവമുള്ള അഭ്യർഥന. അയ്യോ, എനിക്കിതൊന്നും താങ്ങാനാവില്ലെന്നും പെട്രോളടിക്കാൻ പോലും പണമുണ്ടാവില്ലെന്നും പറഞ്ഞ് ബഹുമാനപുരസ്സരം നിരസിച്ചു. മൂപ്പർക്ക് എന്തെങ്കിലും ചെയ്തേ തീരൂ എന്നായി. അങ്ങനെയാണ് റാഡിസൺ ബ്ലൂ ഹോട്ടലിൽ രണ്ട് ദിവസത്തേക്ക് കുടുംബസമേതം താമസം റെ‍ഡിയാക്കിയത്. എന്നാൽ, ഡ്യൂട്ടിയുള്ളതിനാൽ ഒരു ദിവസം മാത്രമേ താമസിച്ചുള്ളൂ. വൻകിട ഹോട്ടലിലെ താമസവും ഭക്ഷണവും നീന്തലും മറ്റും എല്ലാവരും നന്നായി ആസ്വദിച്ചു. എന്നിട്ടും അറബിക്ക് തൃപ്തിയായില്ല. പിറ്റേന്ന് വന്ന് എല്ലാവരെയും നഗരത്തിലെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി മക്കൾക്ക് പുത്തൻ സൈക്കിൾ സമ്മാനിച്ചു.

ഹമീദ് കുറ്റൂർ തനിക്ക് കിട്ടിയ സാധനങ്ങളുടെ ശേഖരവുമായി. ചിത്രം: മനോരമ
ADVERTISEMENT

∙ വ്യക്തിപരമായ മറുപടി പ്രയാസം
യുഎഇയിലെത്തിയ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാത്ത വ്യക്തിയായിരുന്നു ഈ 39 വയസ്സുകാരൻ. എന്നാൽ, പഴയതും ഉപയോഗിച്ചതുമായ സാധനങ്ങളുടെ ശേഖരം തുടങ്ങിയതോടെ മൊബൈൽ താഴെ വയ്ക്കാൻ പറ്റാത്ത അവസ്ഥയും. തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകനും മലയാളിയുമായ നസ്റൂണാണ് ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെല്ലാം റെഡിയാക്കിക്കൊടുത്തത്. ജനങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന ഒരൊറ്റ ചിന്തമാത്രമാണ് ഹമീദിനെക്കൊണ്ട് ഇത്തരമൊരു സദ് പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ജോലിയിൽ നൂറുശതമാനം സത്യസന്ധത പുലർത്തിയാൽ ബാക്കി നേട്ടങ്ങളെല്ലാം പിന്നാലെ വരുമെന്നാണ് ഹമീദിന്‍റെ ജീവിതതത്ത്വം.

ഹമീദ് കുറ്റൂർ. ചിത്രം: മനോരമ

കഴിഞ്ഞ ആറ് മാസമായി എല്ലാ ദിവസവും ഓരോ സാധനം ഹമീദ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യും. അനുദിനം ആവശ്യക്കാരുടെ എണ്ണവും വർധിച്ചു. ഇവർക്കെല്ലാം വ്യക്തിപരമായി മറുപടി നൽകുക പ്രയാസകരമായി. മൊബൈൽ സ്ക്രീനിൽ മണിക്കൂറുകളോളം നോക്കിയിരുന്നാൽ കണ്ണു വേദനിക്കും. ഇതേ തുടർന്നാണ് കമന്‍റുകളിൽ നിന്ന് ഒരാളെ ഒരു ദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. 

∙ ചങ്കാളെ.. ജിഞ്ചിഞ്ഞാക്കിന
ഓരോ വിഡിയോയും ഹമീദ് തുടങ്ങുന്നത് 'ചങ്കാളെ' എന്ന് ഹൃദയപൂർവമുള്ള അഭിസംബോധനയോടെയാണ്. ചങ്കുകളെ എന്നാണ് ഈ വാക്കിനർഥം. കൂടാതെ, 'ജിഞ്ചിഞ്ഞാക്കിന' എന്നൊരു പ്രയോഗവും ഇടയ്ക്ക് നടത്തും. അതിന് പ്രത്യേകിച്ച് അർഥമില്ലെന്നും ഒരു സന്തോഷത്തിന് പറയുന്നതാണെന്നുമാണ് ഈ യുവാവിന്‍റെ മറുപടി.

Social Media Contact- @Hameed Kuttoor

English Summary:

Malayali's Life Changed Story