മരുഭൂമിയിൽ 'ആടുജീവിത'ങ്ങൾക്കൊപ്പം മലയാളി നഴ്സുമാരുടെ ഇഫ്താർ വിരുന്ന്
ഷാർജ ∙ മിക്കവരും മരുഭൂമിയുടെ ഹൃദയഭാഗങ്ങളിലേയ്ക്ക് ആദ്യമായി കടന്നുചെല്ലുന്നവരായിരുന്നു. അതുപക്ഷേ, കൈനിറയെ നോമ്പുതുറ വിഭവങ്ങളുമായി ആട്–ഒട്ടക ജീവിതങ്ങളുടെ അരികിലേയ്ക്കായിരുന്നു എന്നത് എല്ലാവരിലും സന്തോഷം പകർന്നു. മരുഭൂമിയിലെ സാധാരണ തൊഴിലാളികൾക്ക് യുഎഇയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ്

ഷാർജ ∙ മിക്കവരും മരുഭൂമിയുടെ ഹൃദയഭാഗങ്ങളിലേയ്ക്ക് ആദ്യമായി കടന്നുചെല്ലുന്നവരായിരുന്നു. അതുപക്ഷേ, കൈനിറയെ നോമ്പുതുറ വിഭവങ്ങളുമായി ആട്–ഒട്ടക ജീവിതങ്ങളുടെ അരികിലേയ്ക്കായിരുന്നു എന്നത് എല്ലാവരിലും സന്തോഷം പകർന്നു. മരുഭൂമിയിലെ സാധാരണ തൊഴിലാളികൾക്ക് യുഎഇയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയും 4×4 നാഷനൽ യുഎഇ ടീമും സംയുക്തമായാണ് ഇഫ്താർ കിറ്റുകൾ സമ്മാനിച്ചത്.
ഷാർജ കെഹെഫ് മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും വളർത്തുന്ന ഫാമുകളിൽ ജോലി ചെയ്യുന്ന നൂറോളം പേർ സ്നേഹത്തോടെ അവ ഏറ്റുവാങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാൽപതോളം പേർ വരുന്ന സംഘം അവരോടൊപ്പം നോമ്പുതുറക്കുകയും ചെയ്തു. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.
എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി പ്രസിഡൻ്റ് സിയാദ് കെ.ജമാലുദ്ദീൻ, സെക്രട്ടറി സുബിൻ ബാലകൃഷ്ണൻ, രക്ഷാധികാരി പ്രകാശിനി മാരാർ, ട്രഷറർ അനീഷ്, പ്രോഗ്രാം കൊ ഓർഡിനേറ്റർമാരായ അജിത്, പ്രൈസി എന്നിവരും 4×4 നാഷൻ യുഎഇ ടീമിനെ പ്രതിനിധീകരിച്ച രമേശും സംഘവും നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രനാണ് ഈ സംരംഭത്തിന് മാർഗനിർദേശം നൽകിയത്. യുഎയിലെ വിവിധ ആശുപത്രകിളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സമൂഹമാധ്യമ ഗ്രൂപ്പാണ് എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച കൂട്ടായ്മ ഇതിനോടകം പല സാമൂഹിക പരിപാടികളിലും പങ്കാളിയായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.