സൗദിയിൽ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന് കർശന പരിശോധന
റിയാദ് ∙ സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത പരിശോധനയുമായി സൗദി പൊതു സുരക്ഷാ വിഭാഗം രംഗത്ത്. റമസാൻ മാസമായതോടെ സൗദിയിൽ പള്ളികളിലും, പൊതുവഴികളിലും, ഇടങ്ങളിലും, ഷോപ്പിങ് മാളുകളുലുമൊക്കെ യാചകർ വർദ്ധിച്ചതായുള്ള പരാതിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ വിഭാഗം നടപടികൾ

റിയാദ് ∙ സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത പരിശോധനയുമായി സൗദി പൊതു സുരക്ഷാ വിഭാഗം രംഗത്ത്. റമസാൻ മാസമായതോടെ സൗദിയിൽ പള്ളികളിലും, പൊതുവഴികളിലും, ഇടങ്ങളിലും, ഷോപ്പിങ് മാളുകളുലുമൊക്കെ യാചകർ വർദ്ധിച്ചതായുള്ള പരാതിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ വിഭാഗം നടപടികൾ കർശനമാക്കിയിരിക്കുന്നത്.
ഭിക്ഷാടനം രാജ്യത്തിന്റെ അന്തസ്സിനും യശസ്സിനും നിരക്കാത്തതാണെന്നും യാചക പ്രവണതയെ പ്രോത്സാഹിപ്പിക്കരുതെന്നും സുരക്ഷാ വിഭാഗം പറഞ്ഞു. പള്ളികളിൽ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തുന്നവരെ പിടികൂടിയാൽ ആറുമാസം തടവും കൂടാതെ 50,000 റിയാൽ പിഴയും ചുമത്തും. കൂടാതെ വിദേശ ഭിക്ഷാടകരെ നാടുകടത്തും. ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരായും നടപടി സ്വീകരിക്കുമെന്നും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്