യുഎഇയിൽ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ പാടില്ല; സംസ്കാരം, കൈമാറ്റം എന്നിവ സംബന്ധിച്ച് ധാരണയില്ലെങ്കിൽ പിഴ
ദുബായ് ∙ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തെ നിയമങ്ങളെക്കുറിച്ചു കൃത്യമായ ധാരണയില്ലെങ്കിൽ 10.000 മുതൽ 50.0000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. ഏറ്റവും പ്രധാനം മൃതദേഹത്തിന്റെ കൈമാറ്റമാണ്. മൃതശരീരം, അസ്ഥി, അവയവം, മറ്റു ശരീര ഭാഗങ്ങൾ എന്നിവ കൈമാറ്റം ചെയ്യുമ്പോൾ

ദുബായ് ∙ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തെ നിയമങ്ങളെക്കുറിച്ചു കൃത്യമായ ധാരണയില്ലെങ്കിൽ 10.000 മുതൽ 50.0000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. ഏറ്റവും പ്രധാനം മൃതദേഹത്തിന്റെ കൈമാറ്റമാണ്. മൃതശരീരം, അസ്ഥി, അവയവം, മറ്റു ശരീര ഭാഗങ്ങൾ എന്നിവ കൈമാറ്റം ചെയ്യുമ്പോൾ നിശ്ചിത അനുമതി നേടിയിരിക്കണം. നിയമം അനുശാസിക്കും പ്രകാരമല്ലാതെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ പാടില്ല. ശവകുടീരത്തിൽ ഒരു തരത്തിലുള്ള നിർമിതികളും പാടില്ല. ആംബുലൻസിൽ അല്ലാതെ മൃതദേഹം കൊണ്ടുപോകരുത്. അനധികൃത സ്ഥലത്ത് മറവു ചെയ്യാൻ പാടില്ല. ശവകുടീരങ്ങൾ മൃതദേഹം മറവു ചെയ്യാനല്ലാതെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുത്.
രാജ്യത്തിനു പുറത്ത് മൃത സംസ്കാരം നടത്തണമെങ്കിലോ രാജ്യത്തേക്ക് മൃതശരീരം എത്തിച്ചു സംസ്കരിക്കണമെങ്കിലോ മുൻകൂർ അനുമതി വേണം. അനുവാദമില്ലാത്ത സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്താൽ ഒരുവർഷം തടവിനു പുറമേ 10000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. അനുമതിയില്ലാതെ സംസ്കരിക്കുകയോ മൃതദേഹം രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോവുകയോ ചെയ്താൽ ഒരു വർഷം തടവും 1 – 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. സെമിത്തേരികളിൽ അതിക്രമം കാണിച്ചാൽ ക്രിമിനൽ കുറ്റമാണ്. 1 – 2 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിലും ലഭിക്കും. ശരീരം അടക്കം ചെയ്ത സെമിത്തേരി പൊളിക്കുന്നതും അവയവും കടത്തുന്നതും 4 വർഷമോ അതിലധികമോ തടവു ലഭിക്കാവുന്ന കുറ്റമാണ്. ഇതിനു പുറമേ 1 – 2 ലക്ഷം ദിർഹം പിഴയും ലഭിക്കും. സെമിത്തേരി കുഴിക്കുമ്പോൾ മറ്റു മൃതദേഹത്തോട് അനാദരവുണ്ടായാൽ 5 വർഷം വരെ തടവു ലഭിക്കും.
അനുമതിയില്ലാതെ അവയവങ്ങൾ കയറ്റി അയയ്ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഒരു വർഷം വരെ തടവും 50000 മുതൽ 1 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.