കുവൈത്തിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധനവ് ; വിമാന ടിക്കറ്റ് നിരക്കും ഉയർന്നു
കുവൈത്ത് സിറ്റി ∙ വിശുദ്ധ റമസാനിലെ ആദ്യ 10 ദിവസങ്ങളിൽ ഉംറ നിർവഹിക്കാനുള്ള കുവൈത്തിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധനവ്.

കുവൈത്ത് സിറ്റി ∙ വിശുദ്ധ റമസാനിലെ ആദ്യ 10 ദിവസങ്ങളിൽ ഉംറ നിർവഹിക്കാനുള്ള കുവൈത്തിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധനവ്. വിമാന ടിക്കറ്റ് നിരക്കും ഇരട്ടിയായി. ആദ്യ ദിനങ്ങളിൽ 150 കുവൈത്ത് ദിനാർ ആയിരുന്ന ടിക്കറ്റ് നിരക്ക് ആഴ്ചയുടെ അവസാനം 300 കുവൈത്ത് ദിനാർ വരെ ഉയർന്നു. റമസാനിലെ അവസാന 10 ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 350 മുതൽ 700 കുവൈത്ത് ദിനാർ വരെ ഉയർന്നേക്കാമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. കുവൈത്തിൽ നിന്നും ജിദ്ദ, തായിഫ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം പ്രതിദിനം 25 ആയി ഉയർന്നു. കര മാർഗം പോകുന്നവർക്ക് വീസ, ഹോട്ടൽ, വാഹന സൗകര്യം എന്നിവയുൾപ്പെടെ 100 മുതൽ 150 വരെ കുവൈത്ത് ദിനാർ ആണ് നിലവിൽ ചെലവ് വരുന്നത്. ഉംറ നിർവഹിക്കാനായി കുവൈത്തിൽ നിന്നും പോകുന്നവരിൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരും ഉൾപ്പെടുന്നു.