ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രവർത്തന മികവ് വിലയിരുത്തുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതുജനാഭിപ്രായ സർവേ നടത്തുന്നു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രവർത്തന മികവ് വിലയിരുത്തുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതുജനാഭിപ്രായ സർവേ നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ്  ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പ്രവർത്തന മികവ് വിലയിരുത്തുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പൊതുജനാഭിപ്രായ സർവേ നടത്തുന്നു. സമൂഹത്തിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ശേഖരിച്ച് സ്ഥാപനത്തിന്‍റെ പ്രവർത്തന രീതികളും നടപടിക്രമങ്ങളും കൂടുതൽ കാര്യക്ഷമാക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സർവേ സംഘടിപ്പിക്കുന്നത്. ജിഡിആർഎഫ്എ - ദുബായ് നൽകുന്ന സേവനങ്ങളിലും നടപടിക്രമങ്ങളിലും ജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. ഇതുവഴി ഉപഭോക്തൃ തൃപ്തി ഉറപ്പുവരുത്താനും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

സർവേയിൽ പങ്കെടുക്കുന്നവർ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇംഗ്ലിഷിലും അറബിയിലും ഉള്ള https://msurvey.government.ae/survey/GeneralDirectorateofResidencyandForeignersAffairs-Dubai/iFe ഓൺലൈൻ ലിങ്കിലൂടെ ഏതാനും മിനിട്ടുകൾ കൊണ്ട്  പൊതുജനങ്ങൾക്ക് സർവേയിൽ പങ്കെടുത്തു അഭിപ്രായങ്ങൾ അറിയിക്കാമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത്, ജനങ്ങൾ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കുന്നതിനും മുൻനിര സ്ഥാപനമായി മാറുന്നതിനും ജിഡിആർഎഫ്എ-ദുബായ് ഇതിലൂടെ പദ്ധതിയിടുന്നു. ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും അവ- സേവന രീതികളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, തുടർച്ചയായ പുരോഗതിക്കും മികച്ച സേവനങ്ങൾ നൽകുന്നതിനും ഇത് വഴിയൊരുക്കും 

ADVERTISEMENT

ജിഡിആർഎഫ്എ- ദുബായുടെ പ്രവർത്തന മികവ് വിലയിരുത്താനും സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ദുബായിലെ താമസക്കാരെയും വിദേശികളെയും മികച്ച രീതിയിൽ സേവിക്കാനുമുള്ള വിലപ്പെട്ട അവസരമാണ് ഈ പൊതുജനാഭിപ്രായ സർവേയെന്നും ദുബായിലെ എല്ലാ  ജനങ്ങളും സർവ്വേയിൽ പങ്കെടുക്കണമെന്ന് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു.

English Summary:

GDRFA Dubai conducts Public Opinion Survey