ഒമാനില്‍ 'ഖറന്‍ ഖാശൂഹ്' രാവിലലിഞ്ഞ് കുട്ടിക്കൂട്ടം
റമസാനിലെ 15–ാം രാവിലെ ബാല്യകൗമാര ആഘോഷമായ ഖറന്‍ ഖാശൂഹ് വ്യത്യസ്തമാക്കി ഒമാനും.
റമസാനിലെ 15–ാം രാവിലെ ബാല്യകൗമാര ആഘോഷമായ ഖറന്‍ ഖാശൂഹ് വ്യത്യസ്തമാക്കി ഒമാനും.
റമസാനിലെ 15–ാം രാവിലെ ബാല്യകൗമാര ആഘോഷമായ ഖറന്‍ ഖാശൂഹ് വ്യത്യസ്തമാക്കി ഒമാനും.
മസ്‌കത്ത് ∙ റമസാനിലെ 15–ാം രാവിലെ ബാല്യകൗമാര ആഘോഷമായ ഖറന്‍ ഖാശൂഹ് വ്യത്യസ്തമാക്കി ഒമാനും. ഖറന്‍ ഖാശൂഹ് ആഘോഷത്തിന് ഓരോ പ്രദേശങ്ങളിലും നൂറു കണക്കിന് കുട്ടികള്‍ എത്തി. ആകര്‍ഷണീയമായ വസ്ത്രങ്ങള്‍ ധരിച്ചാണ് കുട്ടികളില്‍ അണിനിരന്നത്. കുട്ടികള്‍ക്കായി ഒരുക്കിയ കിറ്റുകള്‍ അവർക്ക് സമ്മാനിച്ചു. റമസാന്‍ പകുതിയിലേക്ക് പ്രവേശിച്ചെന്ന സന്ദേശം നല്‍കി ചെറു സംഘമായി കുട്ടികള്‍ കുടുംബങ്ങളെയും അയല്‍വാസികളെയും സന്ദര്‍ശിച്ച് കല്ലുകൊണ്ട് മുട്ടിപ്പാടുന്ന ആഘോഷമാണ് ഖറന്‍ ഖാശൂഹ്.
മത്ര, മസ്‌കത്ത്, റൂവി, ദാര്‍സൈത്ത്, ബറക, ഖുറിയാത്ത്, സമാഈല്‍, നിസ്‌വ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടന്നു. യുവാക്കളുടെ നേതൃത്വത്തില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ കവിത പാടി വീടുകളിലെത്തി സമ്മാനങ്ങള്‍ സ്വീകരിച്ചു. സ്വദേശികള്‍ കൂടുതലായുള്ള പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ് ആഘോഷം കൂടുതല്‍ പൊലിമ നിറഞ്ഞത്. സര്‍ക്കാര്‍ തലത്തിലും, സ്വകാര്യ കമ്പനികളും, മാളുകളും ഉള്‍പ്പടെ ഖറന്‍ ഖാശൂഹിന് വേദിയൊരുക്കിയിരുന്നു.
കുടുംബ നാഥന്‍റെ നേതൃത്വത്തില്‍ വീട്ടുകാര്‍ കറന്‍സികളും മധുരപലഹാരങ്ങളും നല്‍കി ആവേശപൂര്‍വ്വം കുട്ടിക്കൂട്ടങ്ങളെ സ്വീകരിച്ചു. സമ്മാനങ്ങള്‍ ലഭിച്ച സന്തോഷത്തില്‍ കുടുംബ നാഥനും വീട്ടുകാര്‍ക്കും വേണ്ടി പ്രാര്‍ഥന നടത്തിയാണ് ഓരോ വീടുകളും ഖറന്‍ ഖാശൂഹ് സംഘം കയറിയിറങ്ങിയത്. ഇശാഅ് നിസ്‌കാരത്തിന് മുമ്പ് കുട്ടികള്‍ ഒരുമിച്ചിരുന്ന് തങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍ വീതം വെച്ച് പിരിഞ്ഞതോടെ കുട്ടികളുടെ ഈ വര്‍ഷത്തെ ഖറന്‍ ഖാശൂഹ് ആഘോഷം അവസാനിച്ചു.