സ്വദേശികൾക്കായി അൽറാഹ ബീച്ചിൽ വൻ പാർപ്പിട പദ്ധതി
അബുദാബി ∙ അൽറാഹ ബീച്ചിൽ 350 കോടി ദിർഹത്തിന്റെ യാസ് കനാൽ താമസകേന്ദ്ര പദ്ധതിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി. അബുദാബി ഹൗസിങ് അതോറിറ്റിക്കാണ് സ്വദേശികൾക്കായി 1146 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിയുടെ മേൽനോട്ടച്ചുമതല. 2027 അവസാന

അബുദാബി ∙ അൽറാഹ ബീച്ചിൽ 350 കോടി ദിർഹത്തിന്റെ യാസ് കനാൽ താമസകേന്ദ്ര പദ്ധതിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി.അബുദാബി ഹൗസിങ് അതോറിറ്റിക്കാണ് സ്വദേശികൾക്കായി 1146 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിയുടെ മേൽനോട്ടച്ചുമതല. 2027 അവസാന പാദത്തോടെ പദ്ധതി പൂർത്തിയാകും. 1.8 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി ഒരുക്കുന്നത്.
വില്ലകൾക്കു പുറമെ 3 പള്ളികൾ, സ്‌കൂൾ, ജിം, മറ്റ് വിനോദ കേന്ദ്രങ്ങൾ, ഷോപ്പുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഐസിറ്റി റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനിയാണ് സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. നിർമാണവും അടിസ്ഥാന സൗകര്യ വികസനവും അബുദാബി സെന്റർ ഫോർ പ്രൊജക്ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ മേൽനോട്ടത്തിൽ നടക്കും.