റമസാൻ ഗബ്ഖ വിരുന്ന് ഒരുക്കി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഇന്ത്യാ ഹൗസിൽ ‘റമസാൻ ഗബ്ഖ’ വിരുന്ന് ഒരുക്കി. കുവൈത്തിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളും, നയതന്ത്ര രംഗത്തെ നിരവധി പേരും, കുവൈത്തി സമൂഹവും ഒത്തുകൂടിയ ചടങ്ങിൽ, പങ്കെടുത്ത എല്ലാവർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമസാൻ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഇന്ത്യാ ഹൗസിൽ ‘റമസാൻ ഗബ്ഖ’ വിരുന്ന് ഒരുക്കി. കുവൈത്തിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളും, നയതന്ത്ര രംഗത്തെ നിരവധി പേരും, കുവൈത്തി സമൂഹവും ഒത്തുകൂടിയ ചടങ്ങിൽ, പങ്കെടുത്ത എല്ലാവർക്കും അഭ്യുദയകാംക്ഷികൾക്കും ഇന്ത്യൻ സ്ഥാനപതി ഹൃദയം നിറഞ്ഞ റമസാൻ ആശംസകൾ അറിയിച്ചു.
''വൈവിധ്യമാർന്ന മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമ്പന്നമായ ഒരു രാജ്യവും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ളതുമായ ഇന്ത്യയിൽ റമസാന് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ മതങ്ങളിൽപ്പെട്ട ആളുകളും പരസ്പരം ആശംസകൾ കൈമാറി ഇന്ത്യയിലുടനീളം ഈ മാസത്തെ വരവേൽക്കുന്നു. വിവിധ സാമൂഹിക-സാംസ്കാരിക-മത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികൾ യോജിപ്പോടെ സഹവസിക്കുന്ന, നാനാത്വത്തിൽ ഏകത്വത്തിന്റെ ധാർമ്മികത പ്രദർശിപ്പിക്കുന്ന, ഇന്ത്യയുടെ ഊർജ്ജസ്വലമായ കൂട്ടായ്മയെ റമസാൻ മാസം പ്രദർശിപ്പിക്കുന്നു'' എന്ന് ഇന്ത്യൻ സ്ഥാനപതി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. റമസാൻ ഗബ്ഖ വിരുന്നിൽ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, ഹൈക്കമ്മീഷണർമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ കുവൈത്തിലെ പ്രമുഖർ പങ്കെടുത്തു.