‘ജോലി ചെയ്യുന്ന രാജ്യത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കുക’
അബുദാബി ∙ റമസാനിൽ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതോടൊപ്പം ജോലി ചെയ്യുന്ന രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രാർഥിക്കണമെന്ന് മാരായമംഗലം അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. യുഎഇ ഭരണാധികാരിയുടെ റമസാൻ അതിഥിയായി അബുദാബിയിൽ എത്തിയ അദ്ദേഹം അബുദാബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ റമസാൻ പ്രഭാഷണം

അബുദാബി ∙ റമസാനിൽ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതോടൊപ്പം ജോലി ചെയ്യുന്ന രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രാർഥിക്കണമെന്ന് മാരായമംഗലം അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. യുഎഇ ഭരണാധികാരിയുടെ റമസാൻ അതിഥിയായി അബുദാബിയിൽ എത്തിയ അദ്ദേഹം അബുദാബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ റമസാൻ പ്രഭാഷണം നടത്തുകയായിരുന്നു.
സെന്റർ പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് അബുദാബി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹംസ അഹ്സനി വയനാട് അധ്യക്ഷത വഹിച്ചു.സമാപന പ്രാർഥനയ്ക്ക് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകി. അബുദാബി ഐസിഎഫ് പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുസ്സലാം ശാമിൽ ഇർഫാനി രചിച്ച ‘അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങൾ’ എന്ന പുസ്തകം ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ സമസ്ത മുശാവറ അംഗം പി.എസ്.കെ മൊയ്തു ബാഖവി മടവനയ്ക്കു നൽകി പ്രകാശനം ചെയ്തു. ശഹീദ് അസ്ഹരി, ശാഫി പട്ടുവം എന്നിവർ പ്രസംഗിച്ചു.