യുഎഇ കാലിഗ്രാഫി കലാകാരി ഫാത്തിമ സയീദ് അൽ ബക്കാലി അന്തരിച്ചു
ദുബായ് ∙ യുഎഇ കാലിഗ്രാഫി കലാകാരി ഫാത്തിമ സയീദ് അൽ ബക്കാലി (50) അന്തരിച്ചു. തുർക്കിയിൽ നിന്നുള്ള തുളുത്ത്, നസ്ഖ്, ദിവാനി, ദിവാനി ജലി ലിപികളിൽ അംഗീകാരം നേടിയ ഗൾഫിലെ തന്നെ ആദ്യ കലാകാരിയായിരുന്നു. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ അറബിക് കാലിഗ്രാഫിക്ക് ഒട്ടേറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിലൂടെ അൽ

ദുബായ് ∙ യുഎഇ കാലിഗ്രാഫി കലാകാരി ഫാത്തിമ സയീദ് അൽ ബക്കാലി (50) അന്തരിച്ചു. തുർക്കിയിൽ നിന്നുള്ള തുളുത്ത്, നസ്ഖ്, ദിവാനി, ദിവാനി ജലി ലിപികളിൽ അംഗീകാരം നേടിയ ഗൾഫിലെ തന്നെ ആദ്യ കലാകാരിയായിരുന്നു.
കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ അറബിക് കാലിഗ്രാഫിക്ക് ഒട്ടേറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിലൂടെ അൽ ബക്കാലി വ്യത്യസ്‌തയായി. 2001-ൽ ക്രിയേറ്റീവ് മോഡേൺ സെൻ്ററിൽ നടന്ന അറബിക് കാലിഗ്രാഫി മത്സരത്തിലെ ബഹുമതികൾ, യുവാക്കൾക്കുള്ള മികച്ച കലാസൃഷ്ടിയെന്ന നിലയിൽ പ്രശസ്തമായ അൽ ഒവൈസ് അവാർഡ്, കലയ്ക്കും സാഹിത്യത്തിനുമുള്ള എമിറാത്തി വനിതാ അവാർഡ് എന്നിവ ലഭിച്ച അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. അവരുടെ കഴിവും അർപ്പണബോധവും യുഎഇയിലും രാജ്യാന്തര തലത്തിലും ഒട്ടേറെ പ്രദർശനങ്ങൾ, ശിൽപശാല, മേളകൾ എന്നിവിടങ്ങളിൽ സാന്നിധ്യമുറപ്പിച്ചു. ദുബായ് അറബിക് കാലിഗ്രാഫി സെൻ്ററിൽ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിച്ചിരുന്നു.
2021-ൽ കെയ്‌റോ ഇന്റർനാഷനൽ ഫോറം ഫോർ അറബിക് കാലിഗ്രഫിയിൽ അൽ ബക്കാലിയുടെ സംഭാവനകൾ അംഗീകരിക്കപ്പെടുകയും ആറാം പതിപ്പിൽ ആദരിക്കപ്പെടുകയുമുണ്ടായി. എമിറേറ്റ്‌സ് ഫൈൻ ആർട്‌സ് സൊസൈറ്റി അംഗമായിരുന്നു. ഷാർജയിലെ കൾച്ചർ ആൻ്റ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിലെ ആർട്‌സ് ഡിപ്പാർട്ട്‌മെന്റിൽ പഠിച്ചാണ് കാലിഗ്രാഫിയിൽ തന്റെ യാത്ര ആരംഭിച്ചത്. ഇന്ന് ഷാർജ സെൻ്റർ ഫോർ ദി ആർട് ഓഫ് അറബിക് കാലിഗ്രഫി ആൻഡ് ഓർണമെൻ്റേഷൻ എന്നറിയപ്പെടുന്നു. ലോകത്തെങ്ങുമുള്ള പരിശീലന കോഴ്സുകൾ പിന്തുടരുകയും ഇസ്ലാമിക കലയോടും കാലിഗ്രാഫിയുടെ ശാശ്വതവും അഗാധവും കാലാതീതവുമായ ഒരു കലാരൂപമായി നിലനിർത്തുന്നതിലും പ്രതിജ്ഞാബദ്ധയായിരുന്നു.