പ്രവാസികളുടെ മാത്രമല്ല സെലിബ്രറ്റികളുടെയും പ്രിയപ്പെട്ട ഇടമാണ് ദുബായ്. മരുഭൂമിയിലെ മായാക്കാഴ്ചകളും ആഡംബരവും സൃഷ്ടിച്ച ഭരണമികവാണ് സെലിബ്രറ്റികളുടെ സ്വപ്നഭൂമിയായി ദുബായ് മാറിയതിന് പിന്നിൽ. ലോകപ്രശസ്ത താര ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും 2008ൽ 5.9 മില്യൻ ദിർഹത്തിനാണ് പാം ജുമൈറയിൽ 7

പ്രവാസികളുടെ മാത്രമല്ല സെലിബ്രറ്റികളുടെയും പ്രിയപ്പെട്ട ഇടമാണ് ദുബായ്. മരുഭൂമിയിലെ മായാക്കാഴ്ചകളും ആഡംബരവും സൃഷ്ടിച്ച ഭരണമികവാണ് സെലിബ്രറ്റികളുടെ സ്വപ്നഭൂമിയായി ദുബായ് മാറിയതിന് പിന്നിൽ. ലോകപ്രശസ്ത താര ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും 2008ൽ 5.9 മില്യൻ ദിർഹത്തിനാണ് പാം ജുമൈറയിൽ 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളുടെ മാത്രമല്ല സെലിബ്രറ്റികളുടെയും പ്രിയപ്പെട്ട ഇടമാണ് ദുബായ്. മരുഭൂമിയിലെ മായാക്കാഴ്ചകളും ആഡംബരവും സൃഷ്ടിച്ച ഭരണമികവാണ് സെലിബ്രറ്റികളുടെ സ്വപ്നഭൂമിയായി ദുബായ് മാറിയതിന് പിന്നിൽ. ലോകപ്രശസ്ത താര ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും 2008ൽ 5.9 മില്യൻ ദിർഹത്തിനാണ് പാം ജുമൈറയിൽ 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളുടെ മാത്രമല്ല സെലിബ്രറ്റികളുടെയും പ്രിയപ്പെട്ട ഇടമാണ് ദുബായ്. മരുഭൂമിയിലെ മായക്കാഴ്ചകളും ആഡംബരവും സൃഷ്ടിച്ച ഭരണമികവാണ് സെലിബ്രറ്റികളുടെ സ്വപ്നഭൂമിയായി ദുബായ് മാറിയതിന് പിന്നിൽ. ലോകപ്രശസ്ത താര ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും  2008ൽ 5.9 മില്യൻ ദിർഹത്തിനാണ്  പാം ജുമൈറയിൽ 7 ബെഡ്‌റൂമകളുള്ള വില്ല സ്വന്തമാക്കിയത്. 2009ൽ ബുർജ് ഖലീഫയിൽ മറ്റൊരു പ്രോപ്പർട്ടി കൂടി ബെക്കാം സ്വന്തമാക്കി.

ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും. Image Credit:instagram/davidbeckham7.fanpage

ദമ്പതികളുടെ വീടിന് ഏകദേശം 18 മില്യൻ ദിർഹമാണ് വില. ദുബായിലെ രണ്ട് ആഡംബര ഇടങ്ങളിലായി രണ്ട് വസതികൾ. ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. ഇവരെ പോലെ നിരവധി താരങ്ങളാണ് ദുബായുടെ മണ്ണിൽ സ്വപ്ന ഭവനം സ്വന്തമാക്കുന്നത്. 

ഷാറൂഖ് ഖാനും ഡേവിഡ് ബെക്കാമും Image Credit:X/iamsrk
ADVERTISEMENT

അറബികൾക്കും പ്രവാസികൾക്കും ഒരുപോലെ അറിയാവുന്ന പേരാണ് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ എന്നത്. യുഎഇയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ദുബായുടെ അവാർഡ് നേടിയ ക്യംപെയ്നിലെ (#BeMyGuest )അഭിനയവും താരത്തിന്‍റെ അറബ് മണ്ണിലെ സ്വീകാര്യതയുടെ അടയാളമാണ്. പാം ജുമൈറയിൽ 6 ബെഡ്‌റൂമുകളുള്ള മനോഹരമായ ഒരു മാൻഷൻ ഷാറൂഖിന് സ്വന്തമാണ്. കുടുംബത്തോടൊപ്പം താരം പലപ്പോഴും ഇവിടെ വന്ന് താമസിക്കുന്നുണ്ട്. 

ജോർജിയോ അർമാനിയെ മാറ്റി നിർത്തി ഫാഷൻ ലോകത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയോ അർമാനിക്കും ദുബായിൽ സ്വപ്നം ഭവനമുണ്ട്.  2004ൽ എമാർ പ്രോപ്പർട്ടീസുമായി സഹകരിച്ച് ഡൗൺടൗൺ ദുബായുടെ ഹൃദയഭാഗത്ത് സ്വന്തമായി ഹോട്ടൽ നടത്തുന്നുണ്ട് ജോർജിയോ അർമാനി. 2010ൽ ബുർജ് ഖലീഫ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അർമാനി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലും ഹോട്ടൽ തുടങ്ങി. 

ശിൽപ ഷെട്ടി. Image Credit:X/TheShilpaShetty
ADVERTISEMENT

തൊണ്ണൂറുകൾ ബോളിവുഡ് വാണിരുന്ന താരസുന്ദരി ശിൽപ ഷെട്ടിക്കും ദുബായിൽ വസതിയുണ്ട്. . 2010ൽ താരത്തിന് ബുർജ് ഖലീഫയിലെ ഒരു അപ്പാർട്ട്മെന്‍റ് ഭർത്താവ് രാജ് കുന്ദ്ര സമ്മാനിച്ചിരുന്നു. കുറച്ച് കാലത്തിന് ശേഷം താരം ഈ അപ്പാർട്ട്മെന്‍റ്   ഫ്ലാറ്റ് വിറ്റ് പാം ജുമൈറയിൽ വില്ല സ്വന്തമാക്കുകയായിരുന്നു. ബച്ചൻ കുടുംബത്തിനും ദുബായിൽ വസതികളുണ്ട്.  സാങ്ച്വറി ഫാൾസ് ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ  അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആഡംബര വീടുണ്ട്.  2013 ലാണ് ഈ ആഡംബര അവധിക്കാല വസതി താരങ്ങൾ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ലിൻഡ്സെ ലോഹൻ Image Credit: X/lindsaylohan

ദുബായിൽ സ്വന്തമായി വീടുള്ള സെലിബ്രിറ്റികളിൽ ഹോളിവുഡ് താരം ലിൻഡ്സെ ലോഹനും ഉൾപ്പെടുന്നു. നടി 2014-ൽ നഗരത്തിൽ അപ്പാർട്ട്മെന്‍റ് വാങ്ങി.  ദുബായിലെ എമിറേറ്റ്സ് ഹിൽസിലെ സമ്പന്നമായ പ്രദേശത്ത്  താരം 2016 ൽ വില്ല വാങ്ങി. തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ വില്ലയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ദുബായിലെ ലെ റെവ് ടവറിലെ താമസക്കാരിൽ ഒരാളാണ്. 2014ൽ അദ്ദേഹം പ്രസിഡൻഷ്യൽ പെന്‍റ് ഹൗസ് വാങ്ങി. ആറ് കിടപ്പുമുറികളുള്ള പ്രോപ്പർട്ടിക്ക് രാജകീയ ശൈലിയിലുള്ള  മുറികളും വലിയ പ്രവേശന കവാടവുമുണ്ട്.

ADVERTISEMENT

∙ വരുമാനത്തിന്‍റെ ദുബായ് മോഡൽ 
വിനോദസഞ്ചാരവും നിക്ഷേപവും ശക്തിപ്പെടുത്താനുള്ള ദുബായുടെ നീക്കമാണ് സെലിബ്രറ്റികളെ ആകർഷിക്കാനുള്ള പദ്ധതികൾ.  മരുഭൂമിയുടെ മണ്ണിൽ എണ്ണ ഇതര വരുമാനം കൂടെ ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തിക അഭിവൃദ്ധി ഉറപ്പുവരുത്താൻ സാധിക്കൂ എന്ന തിരിച്ചറിഞ്ഞ ഭരണാധികാരികളാണ് സെലിബ്രറ്റികളെ ദുബായിലേക്ക് ആകർഷിക്കാനുള്ള നീക്കം തുടങ്ങിയത്. പാം ജുമൈറയും ബുർജ് അല്‍ അറബും ബ്ലൂവാട്ടർ ഐലൻഡും ജുമൈറ ബെ ഐലൻഡും ബുർജ് ഖലീഫയുമെല്ലാം നിക്ഷേപകരെ വിനോദ സഞ്ചാരികളെയും എന്ന പോലെ സെലിബ്രിറ്റികളെയും ആകർഷിക്കുന്നുണ്ട്. ഇതിലൂടെ രാജ്യത്ത് എത്തുന്ന പണകിലുക്കും ദുബായുടെ വളർച്ചയ്ക്ക് വൻ ചാലക ശക്തിയാണ്. 

English Summary:

Luxurious Delusions: The Dubai of Celebrities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT