മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഖത്തർ ∙ മലയാളം മിഷൻ ഖത്തർ ഐസിസി മുംബൈ ഹാളിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളം മിഷൻ ഖത്തർ പ്രസിഡന്റ് മധു അഭിമന്യു

ഖത്തർ ∙ മലയാളം മിഷൻ ഖത്തർ ഐസിസി മുംബൈ ഹാളിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളം മിഷൻ ഖത്തർ പ്രസിഡന്റ് മധു അഭിമന്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജയകൃഷ്ണൻ പണിക്കർ സദസിനെ സ്വാഗതം ചെയ്തു, കോർഡിനേറ്റർ അനു രൂപ് രാജ്, മലയാളം മിഷൻ ടീച്ചർമാരായ സുനിത രവിശങ്കർ, ജിഷ ജയപാൽ, സിന്ധു, എന്നിവർ ആശംസകൾ അർപ്പിച്ചു. സന്തോഷ് കുറുപ്പ് മാതൃ ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
മിഷൻ ടീച്ചർമാരായ സിന്ധു സുനിത, ജിഷ, ലിസ എന്നിവരെ ആദരിച്ചു, കുട്ടികൾക്കു മലയാളം മിഷന്റെ പുസ്തകങ്ങൾ വിതരണം ചെയ്തു. മാനവീയം ഖത്തർ വൈസ് പ്രസിഡന്റ് രാജേഷ് മാണിക്കോത്ത് നന്ദി പ്രകാശിപ്പിച്ചു.