എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി ദുബായിലെ വിദ്യാർഥി സംഘം
ദുബായ് ∙ എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി ദുബായിലെ വിദ്യാർഥി സംഘം. 9 അംഗ വിദ്യാർഥി സംഘത്തിൽ ഒരു മലയാളിയുമുണ്ട്. ജെംസ് മോഡേൺ അക്കാദമി സ്കൂളിലെ വിദ്യാർഥികളാണ്

ദുബായ് ∙ എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി ദുബായിലെ വിദ്യാർഥി സംഘം. 9 അംഗ വിദ്യാർഥി സംഘത്തിൽ ഒരു മലയാളിയുമുണ്ട്. ജെംസ് മോഡേൺ അക്കാദമി സ്കൂളിലെ വിദ്യാർഥികളാണ് എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കിയത്. രണ്ട് അധ്യാപകരും ഒരു എക്സ്പെഡീഷൻ ലീഡറും അടങ്ങിയ സംഘം പഠന യാത്ര വിജയകരമായി പൂർത്തിയാക്കി. ദുബായിൽ ജോലി ചെയ്യുന്ന ജേക്കബ് തങ്കച്ചൻ–ജെസ്സി ജേക്കബ് ദമ്പതികളുടെ മകൻ ജോൺ ജേക്കബ് തങ്കച്ചനാണ് സംഘത്തിലെ ഏക മലയാളി.
കൂടെ ഉണ്ടായിരുന്ന ഒരു വിദ്യാർഥിനിക്ക് കാലാവസ്ഥാ വ്യതിയാനങ്ങളും തണുപ്പും കാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അനുകൂലമല്ലാത്ത ഹിമാലയൻ സഹചര്യങ്ങളുമായി പൊരുതിയും സമരസപ്പെട്ടും അനിശ്ചിതമായ കാലാവസ്ഥയെ നേരിട്ടും 15 ദിവസത്തെ പര്യടനം വിജയകരമായി പൂർത്തിയാക്കിയതിൽ വിദ്യാർഥികളെ അധികൃതർ അഭിനന്ദിച്ചു.